മുംബൈ: മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി തന്റെ പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട്. അടുത്ത മുഖ്യമന്ത്രി മഹാ വികാസ് അഘാഡിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമായിരിക്കുമെന്ന് തനിക്ക് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് തോറാട്ട് പറഞ്ഞത്.
മുംബൈയിലെ, ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള ആറ് സീറ്റുകളെ ചൊല്ലി മഹാ വികാസ് അഘാഡി സഖ്യത്തിലെ കോണ്‍ഗ്രസ്- ഉദ്ദവ് ശിവസേന കക്ഷികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കം രൂപം കൊണ്ടത്. നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഉദ്ദവ് ശിവസേനയില്‍ നിന്ന് സഞ്ജയ് റാവത്ത്, അനില്‍ ദേശായിയും എന്‍സിപിയില്‍ നിന്ന് ജിതേന്ദ്ര അഹ്വാദ്, ജയന്ത് പാട്ടീല്‍ എന്നിവരും കോണ്‍ഗ്രസില്‍ നിന്ന് നാനാ പട്ടോളെയും അതുല്‍ ലോഥേയും പങ്കെടുത്തു.