മനുഷ്യ വിസര്‍ജ്യം അടക്കമുള്ളവയുമായി ബലൂണുകള്‍ കണ്ടെത്തി; മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ

മനുഷ്യ വിസര്‍ജ്യം അടക്കമുള്ളവയുമായി ബലൂണുകള്‍ കണ്ടെത്തി; മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ

സിയോള്‍: മനുഷ്യ വിസര്‍ജ്യം അടക്കമുള്ളവയുമായി ഉത്തര കൊറിയയില്‍ നിന്നുള്ള ബലൂണുകള്‍ കണ്ടെത്തി. സംഭവത്തില്‍ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ഉത്തര കൊറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ദക്ഷിണ കൊറിയന്‍ സ്വദേശികള്‍ക്ക് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ. പ്ലാസ്റ്റിക് കവറുകളില്‍ വിവിധ തരത്തിലുള്ള മാലിന്യങ്ങളുമായി എത്തിയ ബലൂണുകളുടെ ചിത്രങ്ങള്‍ ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ദക്ഷിണ കൊറിയയിലെ ചിയോണ്‍വോണിലെ നെല്‍പാടത്താണ് ഇത്തരമൊരു ബലൂണ്‍ കണ്ടെത്തിയതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്

തകര്‍ന്നുവീണ ബലൂണില്‍ നിന്ന് മാലിന്യം ചിതറിയ നിലയിലാണ് കണ്ടെത്തിയത്. 90ലധികം ബലൂണുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്നും നിരവധിയെണ്ണം ഇനിയും അന്തരീക്ഷത്തിലുണ്ടെന്നുമാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ ഇന്നല റിപ്പോര്‍ട്ട് ചെയ്തത്. ചില സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു ദക്ഷിണ കൊറിയന്‍ മാധ്യമ വാര്‍ത്തകള്‍. ഇത്തരം ബലൂണുകള്‍ കണ്ടെത്തിയാല്‍ സൈന്യത്തെ അറിയിക്കാനാണ് നിര്‍ദ്ദേശം.

ഉത്തര കൊറിയയില്‍ നിന്നെന്ന് സംശയിക്കുന്ന നിരവധി ബലൂണുകള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കണ്ടെത്തിയതായാണ് സൈനിക വക്താക്കളെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 90ഓളം ബലൂണുകളാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. മനുഷ്യ വിസര്‍ജ്യം അടക്കം വിവിധ രീതിയിലുള്ള മാലിന്യങ്ങളാണ് ഇവയില്‍ കണ്ടെത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഞായറാഴ്ച ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതിരോധത്തിനായുള്ള ശക്തമായ നടപടിയുണ്ടാവുമെന്നും മാലിന്യ പേപ്പുറുകളും അഴുക്കുമെത്തുമെന്നും മുന്നറിയിപ്പ് ദക്ഷിണ കൊറിയയ്ക്ക് നല്‍കിയിരുന്നു.

വര്‍ഷങ്ങളായി ദക്ഷിണ കൊറിയന്‍ അവകാശപ്രവര്‍ത്തകര്‍ ബലൂണുകളില്‍ കൊറിയന്‍ പോപ് സംഗീതം അടങ്ങിയ പെന്‍ഡ്രൈവുകളും അധികാരികളെ വിമര്‍ശിക്കുന്ന കുറിപ്പുകളും ഉത്തര കൊറിയയിലേക്ക് പറത്തി വിടാറുണ്ടായിരുന്നു. എന്നാല്‍ സൈനിക നടപടികളേക്കാള്‍ സുരക്ഷിത മാര്‍ഗമെന്ന രീതിയിലായിരുന്നു ഇത്. ആളുകളെ പങ്കെടുപ്പിക്കാതെയുള്ള ഇത്തരം മാര്‍ഗങ്ങള്‍ അതിര്‍ത്തിയിലെ സൈനിക നടപടികള്‍ വേഗത്തില്‍ മറികടക്കുമെന്നതായിരുന്നു ഇത്തരം പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അവകാശ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചിരുന്നത്.

Top