ബാള്‍ട്ടിമോര്‍ കപ്പല്‍ അപകടം; ഡാലി വിട്ടിറങ്ങാനാകാതെ ഇന്ത്യക്കാരുള്‍പ്പെടെ 21 പേര്‍

ബാള്‍ട്ടിമോര്‍ കപ്പല്‍ അപകടം; ഡാലി വിട്ടിറങ്ങാനാകാതെ ഇന്ത്യക്കാരുള്‍പ്പെടെ 21 പേര്‍
ബാള്‍ട്ടിമോര്‍ കപ്പല്‍ അപകടം; ഡാലി വിട്ടിറങ്ങാനാകാതെ ഇന്ത്യക്കാരുള്‍പ്പെടെ 21 പേര്‍

മേരിക്കയിലെ ബാള്‍ട്ടിമോറില്‍ ഡാലി എന്ന ചരക്ക് കപ്പല്‍ ഇടിച്ച് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു വീഴുകയും ആറ് പേര്‍ കൊല്ലപ്പെട്ടതുമായ അതിദാരുണ സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിടുകയാണ്. മാര്‍ച്ച് 26ന് നടന്ന അപകടത്തിന് ശേഷം ഏകദേശം 12 ജീവനക്കാര്‍ പാതി തകര്‍ന്ന കപ്പലില്‍ തന്നെ കഴിയുകയാണ്.കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. എന്താണ് അപകടത്തിലേക്ക് നയിച്ചത് എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ നടപടികള്‍ മുന്നോട്ട് നീങ്ങുമ്പോഴും കപ്പലില്‍ നിന്നും തൊഴിലാളികള്‍ക്ക് എപ്പോള്‍ പുറത്ത് പോകാന്‍ സാധിക്കുകയെന്നത് വ്യക്തതയില്ലാതെ തുടരുകയാണ്.

ആഗോള സമുദ്ര വ്യവസായത്തില്‍ ആകെ 3,15,000 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍. അതായത് സമുദ്ര വ്യവസായത്തിന്റെ 20 ശതമാനവും ഇന്ത്യക്കാരാണ്. ഈ മേഖലയില്‍ ഫിലിപ്പീന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളതും ഇന്ത്യക്കാരാണ്. ഡാലിയിലുണ്ടായ മറ്റൊരാള്‍ ശ്രീലങ്കന്‍ പൗരനാണെന്ന് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.ശ്രീലങ്കയിലേക്കുള്ള യാത്രയില്‍ അപകട സമയത്ത് 21 അംഗങ്ങളായിരുന്നു ഡാലിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 20 പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Top