ദില്ലി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക് നീക്കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. 1966ലെ ഉത്തരവാണ് ഈ മാസം 9ന് പിന്‍വലിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും ഇടയിലെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് നീക്കം എന്നും ജയറാം രമേശ് പറഞ്ഞു. ജനാധിപത്യവിരുദ്ധ ഉത്തരവ് തിരുത്തിയതാണെന്നും അനാവശ്യ നടപടിയാണ് 1966ല്‍ ഉണ്ടായതെന്നും ബിജെപി പ്രതികരിച്ചു. ആര്‍എസ്എസിലും ജമാഅത്ത് ഇസ്ലാമിയിലും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനായിരുന്നു 1966ലെ ഉത്തരവ്. ഇതില്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്കാണ് നീക്കിയിരിക്കുന്നത്.