ഗണേശ പൂജ ആഘോഷങ്ങൾക്കിടെ ഡി.ജെക്ക് നിരോധനം

ഗണേശ പൂജ ആഘോഷങ്ങൾക്കിടെ ഡി.ജെക്ക് നിരോധനം
ഗണേശ പൂജ ആഘോഷങ്ങൾക്കിടെ ഡി.ജെക്ക് നിരോധനം

ഭുവനേശ്വർ: സെപ്തംബർ 7 ന് ഭുവനേശ്വറിലും കട്ടക്കിലും നടക്കുന്ന ഗണേശ പൂജ ആഘോഷങ്ങൾക്ക് മുന്നോടിയായി ഡിസ്ക് ജോക്കി (ഡി.ജെ) ഉപയോഗിക്കുന്നതിന് ഒഡീഷ പൊലീസ് നിരോധനം ഏർപ്പെടുത്തി.

വിഗ്രഹ നിമജ്ജന ഘോഷയാത്രകൾ ഉൾപ്പെടെ പൂജയ്ക്കിടെ ഡിജെ സംഗീതം ഉപയോഗിക്കരുതെന്ന് ഇരു നഗരങ്ങളുടെയും സംഘാടകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കട്ടക്കിൽ, വിഗ്രഹ നിമജ്ജന ചടങ്ങുകൾ സെപ്തംബർ 15, 22, 29 തീയതികളിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പൂജാ കമ്മിറ്റികൾ അവരുടെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്ന് കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും മുൻകൂർ അനുമതി വാങ്ങണമെന്ന് കമ്മീഷണർ സഞ്ജീബ് പാണ്ഡ പറഞ്ഞു.

പൊലീസ് കമ്മീഷണർ സഞ്ജീബ് പാണ്ഡയാണ് കട്ടക്കിലെ പൂജാ സംഘാടകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം പ്രഖ്യാപിച്ചത്. ഭുവനേശ്വർ ഡി.സി.പി പ്രതീക് സിംഗ് ഞായറാഴ്ച പ്രാദേശിക സംഘാടകരുമായി നടത്തിയ ചർച്ചയിൽ ഇതേ നിർദ്ദേശം പുറപ്പെടുവിച്ചു.

കട്ടക്കിലെ വിഗ്രഹ നിമജ്ജന ചടങ്ങ് സെപ്റ്റംബർ 15, 22, 29 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. പൂജാ കമ്മിറ്റികളോട് ഏഴ് ദിവസം മുമ്പ് ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഘോഷയാത്രയിൽ ഡി.ജെയ്ക്ക് പകരം പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിച്ചു. ജനങ്ങളിൽ നിന്ന് നിർബന്ധിതമായി സംഭാവന പിരിച്ചെടുത്താൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

Top