ബംഗളുരു: ബംഗളുരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സ്ഥലം സന്ദർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ
പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തകർന്ന കെട്ടിടം അനധികൃതമായി നിർമിക്കപ്പെട്ടതാണെന്നും മഴ കാരണമല്ല തകർന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ അനധികൃത നിർമാണങ്ങൾ തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ബിജെപിയേയും അദ്ദേഹം വിമർശിച്ചു.