ബംഗ്ലാദേശ് പ്രക്ഷോഭം: കിറ്റെക്‌സ് ഓഹരിയില്‍ രണ്ടാം ദിനവും കുതിപ്പ്

ബംഗ്ലാദേശ് പ്രക്ഷോഭം: കിറ്റെക്‌സ് ഓഹരിയില്‍ രണ്ടാം ദിനവും കുതിപ്പ്
ബംഗ്ലാദേശ് പ്രക്ഷോഭം: കിറ്റെക്‌സ് ഓഹരിയില്‍ രണ്ടാം ദിനവും കുതിപ്പ്

യല്‍ രാജ്യമായ ബംഗ്ലാദേശില്‍ അലയടിച്ച രാഷ്ട്രീയ പ്രക്ഷോഭത്തില്‍, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതൃത്വം നല്‍കിയ സര്‍ക്കാര്‍ നിലംപൊത്തിയതോടെ അവിടുത്തെ വ്യാവസായിക മേഖലയും സമ്മര്‍ദം നേരിടുകയാണ്. വസ്ത്ര നിര്‍മാണത്തിലും ആഗോള വിപണിയിലേക്കുള്ള കയറ്റുമതിയിലും ശക്തമായ മത്സരം കാഴ്ചവെച്ചിരുന്ന ബംഗ്ലാദേശിലെ ടെക്‌സ്‌റ്റൈല്‍, ഗാര്‍മെന്റ്‌സ് കമ്പനികളുടെ പ്രവര്‍ത്തനം പ്രക്ഷോഭത്തെ തുടര്‍ന്ന് താളംതെറ്റിയതാണ് തിരിച്ചടിയായത്. അതേസമയം ബംഗ്ലാദേശിലെ പ്രക്ഷോഭം ഇന്ത്യന്‍ ടെക്‌സ്റ്റെല്‍ മേഖലയ്ക്ക് ഗുണകരമാകുമെന്ന വിലയിരുത്തലില്‍ ടെക്‌സ്‌റ്റൈല്‍, ഗാര്‍മെന്റ്‌സ് വിഭാഗം ഓഹരികളില്‍ വന്‍ മുന്നേറ്റം പ്രകടാണ്.

കഴിഞ്ഞ രണ്ട് ദിവസമായി കുതിപ്പ് തുടരുന്ന സ്‌മോള്‍ ക്യാപ് ഓഹരിയാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 17 ശതമാനം നേട്ടത്തോടെ 247 രൂപയിലായിരുന്നു കിറ്റെക്‌സ് ഓഹരിയുടെ ക്ലോസിങ്. ബുധനാഴ്ച രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോഴും കിറ്റെക്‌സ് ഓഹരിയില്‍ നേട്ടം ആവര്‍ത്തിക്കുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. രാവിലെ ഒരു ഘട്ടത്തില്‍ 274 രൂപ വരെ മുന്നേറിയ കിറ്റെക്‌സ് ഓഹരി, ഉച്ചയോടെ ആറ് ശതമാനം നേട്ടത്തില്‍ 261 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്

കുട്ടികളുടെ വസ്ത്ര നിര്‍മാണ മേഖലയില്‍ ആഗോള തലത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ്. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ വിപണിയിലേക്ക് വസ്ത്രങ്ങളുടെ കയറ്റുമതിയിലും മുന്നിട്ട് നില്‍ക്കുന്ന കമ്പനിയാണിത്. അതേസമയം ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍വുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ കിറ്റെക്‌സ് ഓഹരി 210 രൂപ നിലവാരത്തില്‍െ നിന്നും മുന്നേറുകയായിരുന്നു. ഇന്നലെയും ഇന്നുമായി 25 ശതമാനത്തോളം നേട്ടം ഈ ഓഹരിയില്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

വസ്ത്ര നിര്‍മാണത്തിലും കയറ്റുമതിയിലും ഇന്ത്യയോട് മത്സരിക്കുന്ന ബംഗ്ലാദേശില്‍ സംഘര്‍ഷാവസ്ഥ തലപൊക്കിയത് ആഭ്യന്തര കമ്പനികള്‍ക്ക് താത്കാലികമായി ഗുണമാണ്. എന്നിരുന്നാലും കാര്യങ്ങള്‍ പഴയ നിലയേക്ക് മാറുകയാണെങ്കില്‍ ഉത്പാദന ചെലവിലെ ലാഭം നോക്കി വിദേശ കമ്പനികള്‍ ബംഗ്ലാദേശില്‍ തുടരാനുള്ള സാധ്യത ഏറെയാണ്. പക്ഷേ ബംഗ്ലാദേശിലെ രാഷ്ട്രീയ കാലാവസ്ഥ മെച്ചപ്പെടുന്നില്ലെങ്കില്‍ താരതമ്യേന രാഷ്ട്രീയ സ്ഥിരതയും വിശാലവുമായ ഇന്ത്യന്‍ വിപണിയെ ‘പ്ലാന്‍ ബി’ എന്ന നിലയില്‍ വിദേശ കമ്പനികള്‍ പരിഗണിക്കാനുള്ള സാധ്യത വീണ്ടും തെളിയും. അതിനാല്‍ ദീര്‍ഘകാല ലക്ഷ്യത്തോടെയും അടിസ്ഥാനപരമായി ശക്തവുമായ ടെക്‌സ്റ്റെല്‍, ഗാര്‍മെന്റ്‌സ് ഓഹരികളെയാണ് നിക്ഷേപകര്‍ തെരഞ്ഞെടുക്കേണ്ടത് എന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Top