CMDRF

രണ്ട് മാസത്തേക്ക് ബംഗ്ലാദേശ് സൈന്യത്തിന് മജിസ്ട്രേറ്റുതല അധികാരം

സൈനിക ഉദ്യോഗസ്ഥർക്ക് പ്രത്യേക എക്സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് പദവി നൽകുന്ന ക്രിമിനൽ നടപടി ക്രമത്തി​ന്‍റെ 17ാം വകുപ്പനുസരിച്ചാണിത്.

രണ്ട് മാസത്തേക്ക് ബംഗ്ലാദേശ് സൈന്യത്തിന് മജിസ്ട്രേറ്റുതല അധികാരം
രണ്ട് മാസത്തേക്ക് ബംഗ്ലാദേശ് സൈന്യത്തിന് മജിസ്ട്രേറ്റുതല അധികാരം

ധാക്ക: സൈന്യത്തിന് രണ്ട് മാസത്തേക്ക് മജിസ്ട്രേറ്റുതല അധികാരം നൽകി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. രാജ്യത്തെ ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിനും ‘അട്ടിമറി ശ്രമങ്ങൾ’ തടയുന്നതിനുമാണ് ഈ തീരുമാനം. പൊതുഭരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുപ്പിച്ചത്.

നിയമവിരുദ്ധമായ റാലികൾ പിരിച്ചുവിടുന്നതും അറസ്റ്റുചെയ്യുന്നതും ഉൾപ്പെടെയുള്ള അധികാരം കരസേനയിലെ കമീഷൻ ചെയ്ത ഉദ്യോഗസ്ഥർക്കുണ്ടാവും. കരസേനയിലെ കമീഷൻ ചെയ്ത ഉദ്യോഗസ്ഥർക്കാണ് അധികാരം നൽകുക. സൈനിക ഉദ്യോഗസ്ഥർക്ക് പ്രത്യേക എക്സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് പദവി നൽകുന്ന ക്രിമിനൽ നടപടി ക്രമത്തി​ന്‍റെ 17ാം വകുപ്പനുസരിച്ചാണിത്.

Also Read: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; നിലപാട് വ്യക്തമാക്കി ജനതാദള്‍

ഈ തീരുമാനം അനുസരിച്ച് സ്വയം പ്രതിരോധത്തിനും അനിവാര്യഘട്ടങ്ങളിലും ഉദ്യോഗസ്ഥന് വെടിയുതിർക്കാൻ കഴിയുമെന്ന് ഇടക്കാല സർക്കാറി​ന്‍റെ ഉപദേഷ്ടാവ് പറഞ്ഞു. ‘പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് രാജ്യത്തുടനീളമുള്ള വ്യാവസായിക മേഖലകളിൽ അട്ടിമറികൾക്കും അസ്ഥിരതക്കും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സൈനികർക്ക് മജിസ്‌ട്രേറ്റി​ന്‍റെ അധികാരം നൽകിയതെന്ന് നിയമ ഉപദേഷ്ടാവ് ആസിഫ് നസ്‌റുൽ പറഞ്ഞു. സൈനിക ഉദ്യോഗസ്ഥർ ഈ അധികാരം ദുരുപയോഗം ചെയ്യില്ലെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മുസ്ലീംങ്ങളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട; മഹാരാഷ്ട്ര പഞ്ചായത്ത് പ്രമേയത്തിനെതിരെ പ്രതിഷേധം

ആഗസ്റ്റ് 5ന് ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാറി​ന്‍റെ പതനത്തിനുശേഷം ബംഗ്ലാദേശിലെ നിരവധി പോലീസ് ഉദ്യോഗസ്ഥർ തെരുവിലില്ലെന്നാണ് റിപ്പോർട്ട്. ഹസീനയെ പുറത്താക്കുന്നതിന് മുമ്പും തൊട്ടുപിന്നാലെയും ജനക്കൂട്ടം പൊലീസി​ന്‍റെ വാഹനങ്ങൾക്കും സ്വത്തുക്കൾക്കും തീയിടുകയും പ്രകടനക്കാർക്ക് നേരെ അമിത ബലപ്രയോഗം നടത്തിയതിന് പ്രതികാരമായി പോലീസ് സംവിധാനങ്ങൾ കൊള്ളയടിക്കുകയും ചെയ്തതിനെ തുടർന്നാണിത്.

Top