CMDRF

കുറ്റം തെളിയുന്നതുവരെ ഷാക്കിബ് ടീമിൽ തുടരുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ്

ഇന്ത്യയ്ക്കും പാകിസ്താനുമെതിരായ പരമ്പരകളില്‍ ഷാക്കിബ് ബംഗ്ലാദേശിന് വേണ്ടി കളത്തിലിറങ്ങുമെന്നും ബിസിബി വ്യക്തമാക്കി

കുറ്റം തെളിയുന്നതുവരെ ഷാക്കിബ് ടീമിൽ തുടരുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ്
കുറ്റം തെളിയുന്നതുവരെ ഷാക്കിബ് ടീമിൽ തുടരുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ്

ധാക്ക: കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ടീമിൽ തുടരും. കേസിൽ താരം പ്രതിയാണെന്ന് തെളിയുന്നതുവരെ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത് തുടരുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അറിയിച്ചു. ഇന്ത്യയ്ക്കും പാകിസ്താനുമെതിരായ പരമ്പരകളിൽ ഷാക്കിബ് ബംഗ്ലാദേശിന് വേണ്ടി കളത്തിലിറങ്ങുമെന്നും ബിസിബി വ്യക്തമാക്കി.

ഓഗസ്റ്റ് ഏഴിന് ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ റൂബൽ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് ഷാക്കിബ് പ്രതിയായിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായ റാലിക്കിടെ നെഞ്ചിൽ വെടിയേറ്റാണ് റൂബൽ മരിച്ചത്. ഇതേതുടർന്ന് ഷാക്കിബിനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും പുറത്താക്കണമെന്ന് കൊല്ലപ്പെട്ടയാളുടെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ക്രിക്കറ്റ് ബോർഡ് നിലപാട് വ്യക്തമാക്കിയത്.

Shakib Hassan

‘ഷാക്കിബ് രാജ്യത്തിന് വേണ്ടി കളിക്കുന്നത് തുടരും. അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾക്ക് കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അതിനുശേഷം ഒരുപാട് നടപടികൾ ബാക്കിയുണ്ട്. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഷാക്കിബിനെ കളിപ്പിക്കും. പാകിസ്താൻ പരമ്പരയ്ക്ക് ശേഷം ഞങ്ങൾ ഇന്ത്യയിലേക്ക് പോവുകയാണ്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലും ഷാക്കിബ് ടീമിൽ വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.’, ബിസിബി പ്രസിഡന്റ് ഫാറൂഖ് അഹമ്മദിനെ ഉദ്ധരിച്ച് പ്രമുഖ ബംഗാളി മാധ്യമം റിപ്പോർട്ട് ചെയ്തു.

കേസിൽ ഷാക്കിബ് 28-ാം പ്രതിയാണ്. ബം​ഗ്ലാദേശിലെ സിനിമതാരം ഫിർദൂസ് അഹമ്മദാണ് 55-ാം പ്രതി. ഇരുവരും ബംഗ്ലാദേശ് പാർലമെന്റിൽ അവാമി ലീ​ഗിന്റെ അം​ഗങ്ങളാണ്. മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും 154 പേരുടെ പ്രതിപട്ടികയിൽ ഉൾപ്പെടുന്നു. തിരിച്ചറിയാത്ത 500ഓളം പേരും പ്രതികളാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Also Read :കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ 72.23 കോടി രൂപ അനുവദിച്ചു

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിൽ ഷാക്കിബ് അൽ ഹസ്സൻ അം​ഗമാണ്. നേരത്തെ താരത്തിന് പരമ്പരയ്ക്കുള്ള ബം​ഗ്ലാദേശ് ടീമിൽ ഉൾപ്പെടുത്തില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഷാക്കിബ് ടീമിലുണ്ടാകുമെന്ന് ബം​ഗ്ലാദേശ് മാനേജ്മെന്റ് സ്ഥിരീകരിച്ചു. റാവൽപിണ്ടിയിൽ പരമ്പരയിലെ ഒന്നാം ടെസ്റ്റ് പുരോ​ഗമിക്കുമ്പോൾ ഷക്കീബും ബം​ഗ്ലാദേശ് ടീമിൽ കളിക്കുന്നുണ്ട്.37കാരനായ ഷാക്കിബ് 2006 മുതൽ ബംഗ്ലാദേശ് ടീമിൽ അം​ഗമാണ്. 68 ടെസ്റ്റുകളും 247 ഏകദിനങ്ങളും 129 ട്വന്റി 20യും താരം ദേശീയ ടീമിനായി കളിച്ചു. ബം​ഗ്ലാദേശ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾകൂടിയാണ് ഷാക്കിബ്.

Top