അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്

അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്
അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്

ന്യൂഡൽഹി: ബംഗ്ലാദേശ് പൗരൻമാരെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ധാക്കയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈകമീഷണർക്ക് ഇതുമായി ബന്ധപ്പെട്ട പ്രതിഷേധക്കുറിപ്പ് നൽകി. അങ്ങേയറ്റം പരിതാപകരമാണ് അമിത് ഷായുടെ പദപ്രയോഗമെന്ന് കുറിപ്പിൽ സൂചിപ്പിക്കുന്നു.

”അമിത്ഷായുടെ പ്രസ്താവനയിൽ ആഴത്തിലുള്ള വേദനയും അതൃപ്തിയും അറിയിക്കുകയും അത്തരം ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് രാഷ്ട്രീയ നേതാക്കളെ ഉപദേശിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്യുന്നു.”-എന്നാണ് പ്രതിഷേധക്കുറിപ്പിലുള്ളത്.

Also Read: ഷുഹൈബ് വധക്കേസ്: സി.ബി.ഐ. അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ഉന്നത രാഷ്ട്രീയ പദവി അലങ്കരിക്കുന്ന വ്യക്തിയാണ് തൊട്ട് അയൽരാജ്യത്തെക്കുറ്ച്ച് ഇത്തരമൊരു പരാമർശം നടത്തിയിരിക്കുന്നത്. ഇത് പരസ്പര സഹകരണത്തിലും ബഹുമാനത്തിലും സൗഹൃദത്തിലും ഊന്നിയുള്ള ബന്ധത്തിന് കോട്ടം തട്ടിക്കുമെന്നും കുറിപ്പിൽ മുന്നറിയിപ്പുണ്ട്.ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കഴിഞ്ഞാഴ്ച അമിത് ഷാ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരെ നുഴഞ്ഞു കയറ്റക്കാരെന്ന് വിളിച്ച് ആക്ഷേപിച്ചത്.

”ഝാർഖണ്ഡ് മുക്തി മോർച്ചയിലെ ലാലു യാദവിന്റെ വോട്ട് ബാങ്കാണ് ഈ നുഴഞ്ഞു കയറ്റക്കാർ. നിങ്ങൾ ഭരണമാറ്റത്തിന് തയാറായാൽ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഝാർഖണ്ഡിൽ നിന്ന് പുറത്താക്കുമെന്ന് ഉറപ്പു നൽകുന്നു.-അമിത് ഷാ പറഞ്ഞു.

Top