CMDRF

പാകിസ്ഥാനെതിരെ ബംഗ്ലാദേശ് മികച്ച ലീഡിലേക്ക്

സെഞ്ചുറി നേട്ടത്തോടെ വിദേശത്ത് ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് മുഷ്ഫീഖുര്‍ സ്വന്തമാക്കി.

പാകിസ്ഥാനെതിരെ ബംഗ്ലാദേശ് മികച്ച ലീഡിലേക്ക്
പാകിസ്ഥാനെതിരെ ബംഗ്ലാദേശ് മികച്ച ലീഡിലേക്ക്

റാവൽപിണ്ടി: പാകിസ്ഥാനെതിരായ റാവൽപിണ്ടി ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് മികച്ച ലീഡിലേക്ക്. പാകിസ്ഥാൻറെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 448-6ന് മറുപടിയായി ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 525 റൺസെന്ന ശക്തമായ നിലയിലാണ്. 189 റൺസുമായി മുഷ്ഫീഖുർ റഹീമും 63 റൺസോടെ മെഹ്ദി ഹസൻ മിറാസും ക്രീസിൽ. 56 റൺസെടുത്ത ലിറ്റൺ ദാസിൻറെ വിക്കറ്റ് മാത്രമാണ് നാലാം ദിനം ബംഗ്ലാദേശിന് നഷ്ടമായത്.

നാലു വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശിനിപ്പോൾ 77 റൺസിൻറെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. സെഞ്ചുറി നേട്ടത്തോടെ വിദേശത്ത് ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്ററെന്ന റെക്കോർഡ് മുഷ്ഫീഖുർ സ്വന്തമാക്കി. വിദേശത്തെ മുഷ്ഫീഖുറിൻറെ അഞ്ചാമത്തെയും കരിയറിലെ പതിനൊന്നമാത്തെയും ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ന് പാകിസ്ഥാനെതിരെ നേടിയത്. വിദേശ സെഞ്ചുറികളിൽ തമീം ഇക്ബാലിനെ മറികടന്ന മുഷ്ഫീഖുർ കരിയർ സെഞ്ചുറികളിലും തമീമിനെ(10) പിന്നിലാക്കി. 12 ടെസ്റ്റ് സെഞ്ചുറികൾ നേടിയിട്ടുള്ള മുൻ താരം മൊനിനുൾ ഹഖ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയിട്ടുള്ള ബംഗ്ലാദേശ് ബാറ്റർ.

സെഞ്ചുറി നേട്ടത്തോടെ രാജ്യാന്തര ക്രിക്കറ്റിൽ 15000 റൺസെന്ന നേട്ടം പിന്നിട്ട മുഷ്ഫീഖുർ തമീം ഇക്‌ബാലിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ബംഗ്ലാദേശി ബാറ്ററുമായി. 2005ൽ ബംഗ്ലാദേശിനായി അരങ്ങേറിയ മുഷ്ഫീഖുർ കരിയറിൽ ഇതുവരെ 20 രാജ്യാന്തര സെഞ്ചുറികളാണ് സ്വന്തമാക്കിയത്. പാകിസ്ഥാൻ സ്കോറിനൊപ്പമെത്താൻ ബംഗ്ലാദേശിന് 301 റൺസ് കൂടി വേണ്ടപ്പോൾ ക്രീസിലെത്തിയ മുഷ്ഫീഖുർ ലീഡ് സമ്മാനിച്ചിട്ടും ക്രീസിലുണ്ട്.

Also Read:ചരിത്രത്തിലാദ്യമായി വിജയികളെ കണ്ടെത്താനായി നടത്തിയത് മൂന്ന് സൂപ്പർ ഓവറുകൾ

ആറാം വിക്കറ്റിൽ ലിറ്റൺ ദാസിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട്(113) ഉയർത്തിയ മുഷ്ഫീഖുർ ഏഴാം വിക്കറ്റിൽ മെഹ്ദി ഹസൻ മിറാസിനൊപ്പം 150 റൺസ് കൂട്ടുകെട്ടിലും പങ്കാളിയായി. പാകിസ്ഥാനുവേണ്ടി നസീം ഷായും ഖുറാം ഷെഹ്സാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Top