CMDRF

ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം: ദേശീയ ടെലിവിഷന്‍ ഓഫീസിന് തീയിട്ടു, മരണം 39

ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം: ദേശീയ ടെലിവിഷന്‍ ഓഫീസിന് തീയിട്ടു, മരണം 39
ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം: ദേശീയ ടെലിവിഷന്‍ ഓഫീസിന് തീയിട്ടു, മരണം 39

ധാക്ക: ബംഗ്ലാദേശിൽ സര്‍ക്കാര്‍ ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. പ്രതിഷേധക്കാരും പൊലീസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലധികം പേർക്ക് പരുക്കേറ്റു. പ്രക്ഷോഭം രൂക്ഷമായ ധാക്കയിൽ ഗതാഗതം സ്തംഭിപ്പിക്കാൻ വിദ്യാർഥികൾ തെരുവിലിറങ്ങി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. രാജ്യത്തെ ഔദ്യോഗിക ടിവി ചാനലിന്റെ ഓഫീസിന് പ്രവര്‍ത്തകര്‍ തീയിട്ടു. രാജ്യത്ത് മിക്കയിടത്തും ഇന്റർനെറ്റിന് നിരോധനമേർപ്പെടുത്തി. വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തടസപ്പെട്ടു. ഭരണകക്ഷിയായ അവാമി ലീഗിന്റെ നിരവധി ഓഫിസുകൾ തകർത്തു. രാജ്യത്തെ സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് നിലവിൽ അടച്ചു.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനമടക്കം വിവിധ വിഭാഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ചതിനെതിരെയാണ് പ്രക്ഷോഭം. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് പുതിയ സംവരണ പ്രഖ്യാപനം കൂടുതൽ പേരുടെ അവസരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നതിനാലാണ് വിദ്യാർഥികൾ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്.

Top