CMDRF

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വഴിമാറുന്ന ബാങ്കിങ് മേഖല

സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെങ്കില്‍ അതിനൊത്ത് ഡിജിറ്റല്‍ രംഗത്ത് ജീവനക്കാര്‍ക്കിടയില്‍ വലിയ പരിഷ്‌കരണം തന്നെ വേണം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വഴിമാറുന്ന ബാങ്കിങ് മേഖല
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വഴിമാറുന്ന ബാങ്കിങ് മേഖല

കേരളത്തിലെ ബാങ്കിങ് മേഖല സാങ്കേതിക വിദ്യയുടെ നൂതന മാറ്റങ്ങള്‍ക്കാണ് വഴിമാറുന്നത്. ക്ലൗഡ്, ജന്‍ എ.ഐ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ അടക്കമുള്ള സൗകര്യങ്ങളാണ് വിവിധ ബാങ്കുകള്‍ പ്രയോജനപ്പെടുത്തുന്നത്. കെ.വൈ.സി, പ്രവാസി ഇന്ത്യക്കാരുടെ രേഖകള്‍ സാക്ഷ്യപ്പെടുത്തി വിവിധ കറന്‍സി അക്കൗണ്ടുകള്‍, ആധാര്‍ വിവരങ്ങള്‍ മറയ്ക്കുന്നതിനുള്ള ഓട്ടോമേറ്റ് ക്രമീകരണം, ഉപഭോക്തൃ വിവരങ്ങള്‍ ജീവനക്കാര്‍ നേരിട്ട് പരിശോധിക്കുന്നതിനു പകരം ഇലക്ട്രോണിക് സംവിധാനത്തിലൂടെയുള്ള പരിശോധന തുടങ്ങിയ സംവിധാനങ്ങള്‍ക്ക് കാലതാമസം കൂടാതെ എഐ ഉപയോഗപ്പെടുത്തുകയാണ് ബാങ്കുകള്‍.

ചെക്ക് മാറ്റി പണമാക്കുന്നതിന് നിലവിലെ കാലതാമസം ഒഴിവാക്കുന്നതിനായി തല്‍സമയ പരിശോധന-സാക്ഷ്യപ്പെടുത്തല്‍, ഓട്ടോമേറ്റിക്കായി രേഖകള്‍ ഒത്തുനോക്കല്‍, സുരക്ഷിത ഇടപാട് ഉറപ്പുവരുത്തുന്നവിധം ക്ലൗഡ് മാനേജ്മെന്റ്, ലോഗ് മാനേജ്മെന്റ് സൊല്യൂഷന്‍സ്, സോഫ്ട്‍വെയർ വികസനം തുടങ്ങിയവയ്ക്ക് നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുന്നുണ്ട്.

Also Read: ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മാർക്ക് സക്കർബർഗ്

ഉപഭോക്താക്കളുടെ സമയവും, ബാങ്കുകളുടെ കാലതാമസം കൂടാതെയുള്ള പ്രവര്‍ത്തനവും മുന്‍നിര്‍ത്തി പല ബാങ്കുകളും മാറുന്ന കാലത്തിനൊത്ത് മുന്‍പേ നടക്കാന്‍ ജീവനക്കാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കുന്നുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെങ്കില്‍ അതിനൊത്ത് ഡിജിറ്റല്‍ രംഗത്ത് ജീവനക്കാര്‍ക്കിടയില്‍ വലിയ പരിഷ്‌കരണം തന്നെ വേണം. ഇതിനാവശ്യമായ പണച്ചെലവും നടപ്പാക്കുന്നതിന് വേണ്ട സമയവുമാണ് ബാങ്കുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

Top