ബാങ്കുകള്‍ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നു; ടി സിദ്ധിഖ്

ബാങ്കുകള്‍ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നു; ടി സിദ്ധിഖ്
ബാങ്കുകള്‍ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നു; ടി സിദ്ധിഖ്

കല്‍പ്പറ്റ : സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ്. വായ്പ എഴുതിത്തളളുന്നതില്‍ ഉടന്‍ തീരുമാനം വേണം. വൈകിയാല്‍ സമരത്തിലേക്ക് നീങ്ങും. ബാങ്കുകള്‍ ഇപ്പോഴും ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നു. ഇനിയും ബാങ്കുകള്‍ ഇഎംഐ പിടിച്ചാല്‍ എംഎല്‍എയുടെ നേതൃത്വത്തിലാകും സമരം. അടിയന്തര ധനസഹായം 10,000 നല്‍കിയാല്‍ മതിയാകില്ല. ചുരുങ്ങിത് 2 ലക്ഷം എങ്കിലും കൊടുക്കണം.

കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ 14 ന് ശേഷം കാര്യമായി നടക്കുന്നില്ലെന്നും സിദ്ധിഖ് ആരോപിച്ചു. തെരച്ചിലിന്റെ കാര്യം കാണാതായവരുടെ ബന്ധുക്കളെ കൃത്യമായി അറിയിക്കുന്നില്ല. തിരച്ചില്‍ തുടരണം. അങ്ങനെയെങ്കില്‍ കുറച്ചുകൂടി മൃതദേഹങ്ങള്‍കൂടി ലഭിക്കുമായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ നന്നായി ഇടപെട്ടിരുന്നു. അതിന് തുടര്‍ച്ച വേണം. പ്രത്യേകിച്ച് സാമ്പത്തിക ബാധ്യതയുടെ കാര്യത്തില്‍ തുടര്‍ച്ച വേണം. ദുരിത ബാധിതരുടെ വായ്പയില്‍ മൊറോട്ടോറിയം അല്ല വേണ്ടത് . ബാങ്കേഴ്‌സ് തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കരുത്. ബാധ്യത പുനക്രമീകരിക്കലും മതിയാകില്ല. ബാങ്കുകള്‍ കടം എഴുതി തള്ളണം. ഇതല്ലെങ്കില്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെഎടുക്കമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു.

Top