ബാർ കോഴ ആരോപണം; പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധമെന്ന മന്ത്രി എംബി രാജേഷ്

ബാർ കോഴ ആരോപണം; പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധമെന്ന മന്ത്രി എംബി രാജേഷ്
ബാർ കോഴ ആരോപണം; പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധമെന്ന മന്ത്രി എംബി രാജേഷ്

പാലക്കാട്: ബാർ കോഴ വിവാദത്തിൽ പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈ കടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ പ്രവർത്തിക്കുന്നത് കൂട്ടുത്തരവാദിത്തത്തോടെയാണ്.

മറിച്ചുള്ള പ്രചരണം ചിലരുടെ വ്യാമോഹം മാത്രമാണ്. ബാർ കോഴ ആരോപണമുയർന്ന് പത്ത് മിനിറ്റിനുള്ളിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം പോലും കരുതിയില്ല. പ്രതിപക്ഷം കുറച്ച് കൂടി നല്ല ആയുധങ്ങളുമായി വരട്ടെയെന്നും അപ്പോൾ നോക്കാമെന്നും എംബി രാജേഷ് പാലക്കാട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Top