CMDRF

എന്റോള്‍മെന്റ് ഫീസ് പാര്‍ലമെന്റ് വ്യക്തമാക്കിയിട്ടുള്ള പക്ഷം ബാര്‍ കൗണ്‍സിലുകള്‍ക്ക് അത് ലംഘിക്കാനാവില്ല: സുപ്രീം കോടതി

എന്റോള്‍മെന്റ് ഫീസ് പാര്‍ലമെന്റ് വ്യക്തമാക്കിയിട്ടുള്ള പക്ഷം ബാര്‍ കൗണ്‍സിലുകള്‍ക്ക് അത് ലംഘിക്കാനാവില്ല: സുപ്രീം കോടതി
എന്റോള്‍മെന്റ് ഫീസ് പാര്‍ലമെന്റ് വ്യക്തമാക്കിയിട്ടുള്ള പക്ഷം ബാര്‍ കൗണ്‍സിലുകള്‍ക്ക് അത് ലംഘിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്കും (എസ്.ബി.സി) ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും (ബി.സി.ഐ) നിശ്ചിത എന്റോള്‍മെന്റ് ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴികെയുള്ള ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീം കോടതി. 1961-ലെ അഭിഭാഷക നിയമപ്രകാരം എന്റോള്‍മെന്റ് സമയത്ത് ഫീസും ചാര്‍ജുകളും ഈടാക്കാനുള്ള എസ്.ബി.സിമാരുടെ തീരുമാനം ആര്‍ട്ടിക്കിള്‍ 14, ആര്‍ട്ടിക്കിള്‍ 19(1) എന്നിവയുടെ ലംഘനമാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭരണഘടനയിലെ സെക്ഷന്‍ 24(1)(എഫ്) പ്രകാരം നിലവില്‍ എസ്.ബി.സികള്‍ക്ക് എന്റോള്‍മെന്റ് ഫീസ് 600 രൂപയും ബി.സി.ഐക്ക് 150 രൂപയുമാണ്. പൊതു ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മുഴുവന്‍ തുകയും എസ്.സി, എസ്.ടി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 125 രൂപയും മാത്രമേ ഈടാക്കാനാകൂ. ഒരു തൊഴില്‍ തുടരാനുള്ള അവകാശം ഒരു വ്യക്തിയുടെ അന്തസ്സിന്റെ അവിഭാജ്യ ഘടകമാണ്. എന്റോള്‍മെന്റിന്റെ മുന്‍കൂര്‍ വ്യവസ്ഥയായി അമിതമായ എന്റോള്‍മെന്റും വിവിധ ഫീസും ഈടാക്കുന്നത് അഭിഭാഷകരുടെ പ്രവേശനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

വിവിധ ബാര്‍ കൗണ്‍സിലുകള്‍ ഈടാക്കുന്ന അമിതമായ എന്റോള്‍മെന്റ്റ് ഫീസ് ചോദ്യം ചെയ്ത് ഗൗരവ് കുമാര്‍ സമര്‍പ്പിച്ച ഹരജി അടക്കം പത്തോളം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ വിധിക്ക് ഭാവിയില്‍ ഫലമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ ശേഖരിച്ച അധിക എന്റോള്‍മെന്റ് ഫീസ് തിരികെ നല്‍കേണ്ടതില്ലെന്നും കോടതി പറഞ്ഞു. എന്റോള്‍മെന്റ് ഫീസ് പാര്‍ലമെന്റ് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ബാര്‍ കൗണ്‍സിലുകള്‍ക്ക് അത് ലംഘിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

അഭിഭാഷകവൃത്തിയുടെ പരമോന്നത നിയന്ത്രണ സ്ഥാപനമായ ബി.സി.ഐക്കും സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്കും ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അധിക ചാര്‍ജുകള്‍ ഈടാക്കാമെന്നും എന്നാല്‍ അഭിഭാഷക നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്ന ഫീസില്‍ കൂടുതല്‍ ഈടാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ചില ബാര്‍ കൗണ്‍സിലുകള്‍ സംസ്ഥാന അഭിഭാഷകനായി എന്റോള്‍ വരുമ്പോള്‍ 40,000 രൂപ ഈടാക്കുന്നുണ്ടെന്നും ഇത് ജനസംഖ്യയിലെ ദരിദ്രരും പിന്നാക്കക്കാരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളില്‍പ്പെട്ട അഭിഭാഷകര്‍ക്ക് അവസരം നിഷേധിക്കാന്‍ കരണമാകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി

Top