വാഷിംഗ്ടണ്‍ ഡിസി: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ബരാക് ഒബാമ രംഗത്തെന്ന് റിപ്പോര്‍ട്ട്. ബൈഡന്‍ മത്സരത്തില്‍ നിന്ന് മാറണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി തോല്‍ക്കുമെന്നും ഒബാമ തന്റെ അനുയായികളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടിക്കുളില്‍ തന്നെ ബൈഡനെതിരെ നിരവധി മുറുമുറുപ്പുകള്‍ ഉണ്ടങ്കിലും ഒബാമയെപ്പോലെ ഒരു പ്രധാനപ്പെട്ട നേതാവ് രംഗത്തുവന്നത് ബൈഡന്‍ ക്യാമ്പിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ ഒബാമ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തില്‍ വൈസ് പ്രസിഡന്റായിരുന്നു ബൈഡന്‍. ഇരുവരും തമ്മില്‍ രാഷ്ട്രീയത്തിനപ്പുറം മികച്ച വ്യക്തിബന്ധം കൂടിയുമാണുള്ളത്.
നേരത്തെ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നടനും ഡെമോക്രറ്റിക് പാര്‍ട്ടി അനുഭാവിയുമായ നടന്‍ ജോര്‍ജ് ക്ലൂണി രംഗത്തെത്തിയിരുന്നു. മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും സമാനമായ അഭിപ്രായം പങ്കുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ക്ലൂണിയുടെ അഭിപ്രായപ്രകടനം.
തന്നെ പൊതിഞ്ഞ ഈ അസ്വാരസ്യങ്ങള്‍ക്കെല്ലാമിടയില്‍, കമലാ ഹാരിസ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനയും ഇടയ്ക്ക് ജോ ബൈഡന്‍ നല്‍കിയിരുന്നു. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് കളേര്‍ഡ് പീപ്പിള്‍ വാര്‍ഷിക കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തില്‍ നിന്ന് ബൈഡന്‍ പിന്മാറണമെന്ന് ഡെമോക്രാറ്റുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയരുന്നത്തിന് പിന്നാലെയാണ് ബൈഡന്റെ സൂചനയെന്നതും ശ്രദ്ധേയമാണ്.
‘അവര്‍ ഒരു മികച്ച വൈസ് പ്രസിഡന്റ് മാത്രമല്ല, അമേരിക്കയുടെ പ്രസിഡന്റുമാകാം’, കമല ഹാരിസിനെ കുറിച്ച് ബൈഡന്‍ പറഞ്ഞത് ഇങ്ങനെയാണ്. ബൈഡന്‍ ഒരുപക്ഷേ വിരമിക്കാന്‍ തീരുമാനിച്ചാല്‍ പകരം വരാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് കമലയെന്നത് ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ തന്റെ രണ്ടാം ടേമിന്റെ ആദ്യ 100 ദിവസങ്ങള്‍ക്കായുള്ള പദ്ധതികള്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞിരുന്നു.