CMDRF

അടിച്ചു കേറി ബാഴ്സ, റയൽ വയ്യഡോളിഡിനെതിരെ 7 ഗോള്‍ ജയം, വിജയവഴി തേടി റയലും

ബ്രസീലിയൻ താരം റഫീഞ്ഞയുടെ ഹാട്രിക് മികവിലാണ് ബാഴ്സയുടെ തകർപ്പൻ ജയം.

അടിച്ചു കേറി ബാഴ്സ, റയൽ വയ്യഡോളിഡിനെതിരെ 7 ഗോള്‍ ജയം, വിജയവഴി തേടി റയലും
അടിച്ചു കേറി ബാഴ്സ, റയൽ വയ്യഡോളിഡിനെതിരെ 7 ഗോള്‍ ജയം, വിജയവഴി തേടി റയലും

ബാഴ്സലോണ: ഇത്തവണത്തെ സ്പാനിഷ് ഫുട്ബോൾ ലീ​ഗിൽ ബാഴ്സലോണയുടെ ഗോളടി മേളത്തിനാണ് കാഴ്ച്ചക്കാർ സാക്ഷിയായത്. റയൽ വയ്യഡോളിഡിനെ എതിരില്ലാത്ത 7 ഗോളിനാണ് ബാഴ്സ തകർത്തത്. എന്നാൽ ബ്രസീലിയൻ താരം റഫീഞ്ഞയുടെ ഹാട്രിക് മികവിലാണ് ബാഴ്സയുടെ തകർപ്പൻ ജയം. റോബർട്ട് ലെവൻഡോസ്കി, യൂല്‍സ് കുന്‍ഡെ, ഡാനി ഒൽമോ, ഫെറാൻ ടോറസ് എന്നിവരും ഓരോ ​ഗോൾ വീതം നേടി.

അതേസമയം മത്സരത്തിന്‍റെ 20-ാം മിനിറ്റ് മുതൽ ബാഴ്സ ​ഗോൾവേട്ട തുടങ്ങിക്കഴിഞ്ഞിരുന്നു. പോ കുർബാസിയുടെ അസിസ്റ്റിൽ റഫീഞ്ഞയാണ് സ്കോറിംഗന് തുടക്കമിട്ടത്. 24- മിനിറ്റിൽ ലെവൻഡോവ്സ്കിയുടെ ​ഗോൾ പിറന്നു. ലമിൻ യമാലിന്‍റെ അസിസ്റ്റിൽ നിന്നായിരുന്നു രണ്ടാം ഗോൾ. ആദ്യ പകുതി പിരിയുന്നതിന് മുമ്പ് ഫ്രഞ്ച് താരം യൂൽസ് കുൻഡെ ​ഗോൾ കണ്ടെത്തി. എന്നാൽ രണ്ടാം പകുതിയിൽ ബാഴ്സയുടെ ആക്രമണങ്ങൾക്ക് മൂർച്ചകൂടി.

Also Read: ഹോം പിച്ചില്‍ മികച്ച സ്പിന്‍, മറ്റു പിച്ചില്‍ ഇന്ത്യ തകരുന്നു’ : ഹര്‍ഭജന്‍ സിങ്

കളിയുടെ 64, 72 മിനിറ്റുകളിൽ റഫീഞ്ഞ ബാഴ്സയ്ക്കായി ലക്ഷ്യം കണ്ട് ഹാട്രിക് പൂര്‍ത്തിയാക്കി. എന്നാൽ 81-ാം മിനുട്ടിൽ ഡാനി ഒൽമോയും 85- മിനുട്ടിൽ ഫെറാൻ ടോറസും ഗോൾ നേടിയതോടെ റയൽ വയ്യഡോളിഡ് തകർന്നടിഞ്ഞു. ലാലീ​ഗ സീസണിൽ ആദ്യ നാല് മത്സരങ്ങളും ജയിച്ച ബാഴ്സ ടേബിളിൽ 12 പോയിന്‍റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ്. സീസണിൽ ഇതുവരെ 13 ​ഗോളുകളാണ് ഹാൻസി ഫ്ലിക്കിന്‍റെ സംഘം നേടിയത്.

വിജയകിരീടം ചൂടാൻ റയല്‍ ഇന്നിറങ്ങും

Kylian Mbappe

ലാലിഗയിൽ വിജയവഴിയിൽ തിരിച്ചെത്താൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും. അതേസമയം സ്വന്തം തട്ടകത്തിൽ റയൽ ബെറ്റിസാണ് എതിരാളി. ഇന്ന് ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് മത്സരം. എന്നാൽ നിലവിലെ ചാമ്പ്യന്മാരായ റയലിന് ആദ്യ മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിക്കാനായത്.

Also Read: ചില കളിക്കാര്‍ ക്യാന്‍സര്‍ പോലെ,അവര്‍ ടീമിലുണ്ടെങ്കില്‍ പാകിസ്ഥാന് ജയിക്കാനാവില്ല’: മുന്‍ പാക് താരം

റയൽ മാഡ്രിഡിലെത്തിയ ഉശിരൻ താരം കിലിയൻ എംബാപ്പേക്ക് ഇതുവരെ ലാ ലീഗയിൽ ഗോൾ നേടാനായിട്ടില്ല എന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നുണ്ട്. വിമർശകർക്ക് മറുപടി നൽകാൻ റയലിന് ഇന്ന് തകർപ്പൻ ജയം അനിവാര്യമാണ്. നിലവിൽ 5 പോയന്‍റുമായി ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. മറ്റൊരു മത്സരത്തിൽ ജിറോണ രാത്രി 10.30ന് സെവിയ്യയെ നേരിടും.

Top