CMDRF

ലാ ലീഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ

ലാ ലീഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ
ലാ ലീഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ

പാരീസ്: ലാ ലീഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ. കാദിസിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് ബാഴ്സ സ്വന്തമാക്കിയത്. പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്സാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്.

31 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുമായി രണ്ടാമതാണ് ബാഴ്സ. ഒന്നാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ എട്ട് പോയിന്റ് കുറവാണ് ബാഴ്സലോണയുടെ സമ്പാദ്യം. 25 പോയിന്റുള്ള കാദിസ് 18-ാം സ്ഥാനത്താണ്.

കാദിസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 37-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ബാഴ്സയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്ന് ഫെലിക്സ് തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെ കാദിസിന്റെ വല കുലുക്കി. രണ്ടാം പകുതിയിലും കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നതോടെ ബാഴ്സ വിജയമുറപ്പിച്ചു.

Top