കാത്തിരിപ്പിനന്ത്യം; ബറോസിന്റെ ട്രെയിലറെത്തി

ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു

കാത്തിരിപ്പിനന്ത്യം; ബറോസിന്റെ ട്രെയിലറെത്തി
കാത്തിരിപ്പിനന്ത്യം; ബറോസിന്റെ ട്രെയിലറെത്തി

ഞ്ചു വര്‍ഷം നീണ്ട ആരാധകരുടെ കാത്തിരിപ്പിനന്ത്യം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ട്രെയിലറെത്തി. ബറോസിന്റെ 3 ഡി ഓൺലൈൻ ട്രെയിലറാണ് ഇപ്പോൾ റിലീസ് ചെയ്തത്. നേരത്തെ കങ്കുവയുടെ റിലീസ് സമയത്ത് തീയേറ്ററുകളിൽ ബറോസ് ട്രെയിലർ റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കൂടി ഓൺലൈൻ ട്രെയിലർ പുറത്തുവിട്ടത്.

ക്രിസ്തുമസ് റിലീസായി ഡിസംബർ 25നാണ് ചിത്രം തീയേറ്ററുകളിലെത്തുക. ആരാധകരെ കോരിത്തരിപ്പിക്കുന്ന ദൃശ്യവിസ്മയാണ് ലാലേട്ടൻ തന്റെ ആദ്യ സംവിധാനത്തിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ. നിധികാക്കുന്ന ഭൂതം മുതിർന്നവരേയും കുട്ടികളേയും ഒരുപോലെ ത്രസിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Also Read: ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഒടിടിയില്‍ വാങ്ങാന്‍ ആളില്ലെന്ന്‌ ഹന്‍സല്‍ മേത്ത

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയിരിക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവരാണ് എന്നിവര്‍ക്ക് പുറമേ മായാ, സീസര്‍ ലോറന്റെ തുടങ്ങി വിദേശതാരങ്ങളും വേഷമിടുന്നു.

പല തവണകളായി പല കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ച ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

Top