CMDRF

എല്ലാ വേരിയന്റുകളുടെയും വില പുറത്തുവിട്ട് ബസാൾട്ട്

എല്ലാ വേരിയന്റുകളുടെയും വില പുറത്തുവിട്ട് ബസാൾട്ട്
എല്ലാ വേരിയന്റുകളുടെയും വില പുറത്തുവിട്ട് ബസാൾട്ട്

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ചിട്ടുള്ള കൂപ്പെ എസ്.യു.വി. മോഡലായ ബസാൾട്ടിന്റെ എല്ലാ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ അടിസ്ഥാന മോഡലുകളുടെ വില മാത്രമായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇപ്പോൾ ബസാൾട്ട് നിരയിലെ എല്ലാ വേരിയന്റുകളുടെയും വിലയാണ് പുറത്തുവിട്ടിരിക്കുന്നത്. 7.99 ലക്ഷം രൂപയിൽ ആരംഭിക്കുന്ന വില 13.62 ലക്ഷം രൂപയിലാണ് അവസാനിക്കുന്നത്.

1.2 നാച്വറലി ആസ്പിരേറ്റഡ്, 1.2 ടർബോചാർജ്ഡ് പെട്രോൾ എന്നീ എൻജിൻ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. രണ്ട് വേരിയന്റുകളാണ് എൻ.എ.എൻജിനിൽ എത്തുന്നത്. യു, പ്ലസ് എന്നീ വേരിയന്റുകൾക്ക് യഥാക്രമം 7.99 ലക്ഷവും 9.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ടർബോ പെട്രോൾ മോഡലുകളുടെ ഓട്ടോമാറ്റിക് മോഡലുകൾക്ക് 12.79, 13.62 ലക്ഷം രൂപയും മാനുവൽ മോഡലുകൾക്ക് 11.49, 12.28 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഇന്ത്യയിലെ ആദ്യ മെയിൻ സ്ട്രീം കൂപ്പെ എസ്.യു.വിയാണ് സിട്രോൺ ബസാൾട്ട്. സിട്രോണിന്റെ സിഗ്നേച്ചർ ശൈലി വിടാതെയാണ് മുഖം ഒരുക്കിയിരിക്കുന്നത്. ലോഗോയിൽ നിന്ന് രണ്ട് വശങ്ങളിലേക്ക് ആരംഭിക്കുന്ന ഗ്രില്ലും വൈ ഷേപ്പിൽ നൽകിയിട്ടുള്ള എൽ.ഇ.ഡി. ഡി.ആർ.എൽ. ലൈറ്റുകളും മറ്റ് മോഡലുകൾക്ക് സമാനമാണ്. സ്‌ക്വയർ പ്രൊജക്ഷൻ എൽ.ഇ.ഡി. ഹെഡ്‌ലാമ്പ്, വലിയ എയർഡാം, വൃത്താകൃതിയിലുള്ള ഫോഗ്ലാമ്പ്, സ്‌കിഡ് പ്ലേറ്റുള്ള ബമ്പർ തുടങ്ങിയവയാണ് മുന്നിലുള്ളത്.

16 ഇഞ്ച് വലിപ്പത്തിൽ ഇരട്ട നിറത്തിലുള്ള ഡയമണ്ട് കട്ട് അലോയി വീൽ, വീൽ ആർച്ചുകളും പ്ലാസ്റ്റിക് ക്ലാഡിങ്ങുകളും, ഓട്ടോ ഫോൾഡിങ് സംവിധാനമുള്ള റിയർ വ്യൂ മിറർ, കൃത്യമായ കൂപ്പെ ഭാവം പ്രകടമാക്കുന്ന റൂഫ് ലൈനാണ് പിന്നിലേക്ക് നീളുന്നത്. ബോക്‌സി ഡിസൈൻ തോന്നിപ്പിക്കുന്ന ഹാച്ച്‌ഡോറും എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന ടെയ്ൽലാമ്പും, ക്ലാഡിങ്ങുകൾ അലങ്കരിക്കുന്ന ബമ്പറുമാണ് പിൻഭാഗത്തുള്ളത്.

ഇരട്ട നിറത്തിൽ ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോർഡും സി ക്യൂബ് ഷേപ്പിലെ എ.സി. വെന്റുകളും, 10.25 ഇഞ്ച് വലിപ്പത്തിൽ നൽകിയിട്ടുള്ള ഫ്‌ളോട്ടിങ്ങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും, ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീലും സി3 എയർക്രോസിൽ നിന്നുള്ളതാണ്. ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ് പുതിയതാണ്. ട്രോപ്പിക്കൽ എ.സി. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സംവിധാനമാണ് ഇതിലുള്ളത്. ഏഴ് ഇഞ്ച് വലിപ്പത്തിൽ നൽകിയിട്ടുള്ള ടി.എഫ്.ടി. സ്‌ക്രീനാണ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററായി പ്രവർത്തിക്കുന്നത്.

Top