ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലുണ്ടായ കനത്തതിരിച്ചടിക്ക് കാരണം പരിശോധിക്കാൻ സി.പി.എം.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലുണ്ടായ കനത്തതിരിച്ചടിക്ക് കാരണം പരിശോധിക്കാൻ സി.പി.എം.

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ കനത്തതിരിച്ചടിക്ക് കാരണം പാർട്ടിയുടെ അടിസ്ഥാനവോട്ടുകൾ ചോർന്നതാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയിൽ അഭിപ്രായം. ഇക്കാര്യത്തിൽ ഗൗരവമായ പരിശോധനയ്ക്ക് പാർട്ടി തയ്യാറാകണമെന്നാണ് നിർദേശം. കേന്ദ്രകമ്മിറ്റിയിലെ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് സി.പി.എം. വൈകാതെ കടക്കും.

പാർട്ടിയും ഇടതുപക്ഷവും ഏറ്റവും പ്രതീക്ഷയോടെകണ്ട കേരളത്തിലുണ്ടായ തോൽവിതന്നെയാണ് കേന്ദ്രകമ്മിറ്റി യോഗത്തിൽ രണ്ടാംദിവസത്തെ ചർച്ചയിലും പ്രാധാന്യംനേടിയത്.

എട്ടുവർഷമായി പാർട്ടിയും ഇടതുമുന്നണിയും അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധവികാരവും വോട്ടുചോർച്ചയിൽ പ്രതിഫലിച്ചിട്ടുണ്ടാകുമെന്ന അഭിപ്രായവും സംസ്ഥാനഭേദമെന്യേ അംഗങ്ങൾ ഉയർത്തിയതായി സൂചനയുണ്ട്.

Top