CMDRF

അടിസ്ഥാനപരമായി മികച്ച 2 പെന്നി ഓഹരികള്‍; അതിവേഗത്തില്‍ 33% ലാഭം നേടാം

അടിസ്ഥാനപരമായി മികച്ച 2 പെന്നി ഓഹരികള്‍; അതിവേഗത്തില്‍ 33% ലാഭം നേടാം
അടിസ്ഥാനപരമായി മികച്ച 2 പെന്നി ഓഹരികള്‍; അതിവേഗത്തില്‍ 33% ലാഭം നേടാം

വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണികള്‍ വമ്പന്‍ തിരിച്ചുവരവിനാണ് സാക്ഷ്യംവഹിച്ചത്. പൊതു ബജറ്റിലെ മൂലധന നേട്ട നികുതി നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് തിരിച്ചടി നേരിട്ട നഷ്ടമെല്ലാം നികത്തിയാണ് പ്രധാന ഓഹരി സൂചികകളിലെ മുന്നേറ്റം. സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരത്തിലാണ് ഓഹരി സൂചികകളുടെ ക്ലോസിങ്. അമേരിക്കയുടെ ജിഡിപി പ്രതീക്ഷച്ചതിനേക്കാളും വളര്‍ച്ച രേഖപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള പോസിറ്റീവ് ആഗോള ഘടകങ്ങളാണ് ആഭ്യന്തര വിപണിയെ തുണച്ചത്.

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങളിലൊന്നാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 74.50 രൂപ നിലവാരത്തിലായിരുന്നു ഈ മിഡ് ക്യാപ് ഓഹരിയുടെ ക്ലോസിങ്. ഹ്രസ്വകാലയളവ് കണക്കാക്കി 72 – 75 രൂപ നിലവാരത്തില്‍ നിന്നും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി ഷെയേഴ്‌സിന്റെ ഇക്വിറ്റി റിസര്‍ച്ച് വിഭാഗത്തിലെ സീനിയര്‍ മാനേജര്‍ ജിഗര്‍ എസ് പട്ടേല്‍ നിര്‍ദേശിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രൈവറ്റ് ബാങ്ക് ഓഹരിയുടെ വില 84 രൂപയിലേക്ക് മുന്നേറാമെന്നാണ് നിഗമനം.

ഇതിലൂടെ 13 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരി ഇപ്പോള്‍ വാങ്ങുന്നവര്‍ 68.5 രൂപയില്‍ (ക്ലോസിങ് വില) സ്റ്റോപ്പ് ലോസ് ക്രമീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇക്വിറ്റി റിസര്‍ച്ച് അനലിസ്റ്റ് ജിഗര്‍ എസ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ടെക്‌നിക്കല്‍ അനാലിസിസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഓഹരി നിര്‍ദേശം ബ്രോക്കറേജ് സ്ഥാപനം മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രധാനമായും ഫിബനോസി റീട്രേസ്‌മെന്റ് നിലവാരത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയും ഇതേ വിലനിലവാരത്തില്‍ ‘ബുള്ളിഷ് ബാറ്റ് പാറ്റേണ്‍’ പ്രകടമായതും ചൂണ്ടിക്കാട്ടിയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരി അനലിസ്റ്റ് നിര്‍ദേശിച്ചിരിക്കുന്നത്.

ശീതികരിച്ചത് ഉള്‍പ്പെടെ താപനില നിയന്ത്രിച്ചുള്ള സംഭരണ സംവിധാനങ്ങളും ലോജിസ്റ്റിക്‌സ് സേവനങ്ങളും നല്‍കുന്ന പ്രമുഖ സ്വകാര്യ കമ്പനിയാണ് സ്‌നോമാന്‍ ലോജിസ്റ്റിക്‌സ് ലിമിറ്റഡ് (ആടഋ: 538635, ചടഋ: ടചഛണങഅച). വെള്ളിയാഴ്ച 85 രൂപ നിലവാരത്തിലായിരുന്നു ഈ സ്‌മോള്‍ ക്യാപ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്. ഹ്രസ്വകാലയളവില്‍ 99 മുതല്‍ 113 രൂപ നിലവാരത്തിലേക്ക് സ്‌നോമാന്‍ ലോജിസ്റ്റിക്‌സ് ഓഹരികള്‍ മുന്നേറാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ ഡെറിവേറ്റീവ്‌സ് റിസര്‍ച്ച് വിഭാഗത്തിലെ സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് പല്‍വിയ നിര്‍ദേശിച്ചു.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലോജിസ്റ്റിക്‌സ് ഓഹരിയില്‍ നിന്നും 16 മുതല്‍ 33 ശതമാനം വരെ ലാഭമാണ് ലക്ഷ്യമിടുന്നത്. സ്‌നോമാന്‍ ലോജിസ്റ്റിക്‌സ് ഓഹരി ഇപ്പോള്‍ വാങ്ങുന്നവര്‍ 80/ 75 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് സജ്ജമാക്കാന്‍ ശ്രദ്ധിക്കണമെന്നും ഡെറിവേറ്റീവ്‌സ് റിസര്‍ച്ച് അനലിസ്റ്റ് രാജേഷ് പല്‍വിയ കൂട്ടിച്ചേര്‍ത്തു. അതേസമയം സമീപകാലത്തെ സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തില്‍ നിന്നും ‘കണ്‍സോളിഡേഷന്‍ സോണ്‍’ ബ്രേക്കൗട്ട് പാറ്റേണ്‍ ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ കാണാനാകും. ഈ വേളയില്‍ ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും സ്‌നോമാന്‍ ലോജിസ്റ്റിക്‌സ് ഓഹരിയില്‍ ബ്രേക്കൗട്ട് കുതിപ്പിന് അടിവരയിടുന്നതായും അനലിസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

Top