CMDRF

കാലിക്കറ്റ് എഫ് സിയുടെ ബ്രാന്‍ഡ് അംബാസഡറായി ബേസില്‍ ജോസഫ്

ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്

കാലിക്കറ്റ് എഫ് സിയുടെ ബ്രാന്‍ഡ് അംബാസഡറായി ബേസില്‍ ജോസഫ്
കാലിക്കറ്റ് എഫ് സിയുടെ ബ്രാന്‍ഡ് അംബാസഡറായി ബേസില്‍ ജോസഫ്

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള സീസണില്‍ കാലിക്കറ്റ് എഫ് സിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. കാലിക്കറ്റ് എഫ്സി മാനേജ്മെന്റ് ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കാലിക്കറ്റ് എഫ്സിയുമായുള്ള ബേസില്‍ ജോസഫിന്റെ കൂട്ടുകെട്ട് സീസണിലെ ആദ്യ മത്സരം കളിക്കാന്‍ ഒരുങ്ങുന്ന കാലിക്കറ്റ് എഫ് സിക്ക് പുതു ഊര്‍ജ്ജം നല്‍കും.

മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ തന്നെ നിരവധി നടന്മാര്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരന്‍, ആസിഫ് അലി, നിവിന്‍ പോളി, എന്നിവര്‍ വിവിധ ക്ലബുകളുടെ സഹ ഉടമകളാണ്. പൃഥ്വിരാജ് ഫോഴ്‌സ് കൊച്ചി എഫ്സിയുടെയും ആസിഫ് അലി കണ്ണൂര്‍ വാരിയേഴ്സിന്റെയും നിവിന്‍ പോളി തൃശൂര്‍ മാജിക്ക് എഫ്സിയുടെയും സഹ ഉടമകളാണ്.

Top