പെനാല്‍റ്റി പാഴാക്കിയ റൊണാള്‍ഡോയെ മിസ്റ്റ്യാനോ പെനാള്‍ഡോ എന്ന് പരിഹസിച്ച ബിബിസിക്ക് രൂക്ഷവിമര്‍ശനം

പെനാല്‍റ്റി പാഴാക്കിയ റൊണാള്‍ഡോയെ മിസ്റ്റ്യാനോ പെനാള്‍ഡോ എന്ന് പരിഹസിച്ച ബിബിസിക്ക് രൂക്ഷവിമര്‍ശനം

ഫ്രാങ്ക്ഫര്‍ട്ട്: യൂറോ പ്രീ ക്വാര്‍ട്ടറില്‍ സ്ലോവേനിയക്കെതിരെ103 ആം മിനിറ്റില്‍ കിട്ടിയ നിര്‍ണായക പെനാല്‍റ്റി പാഴാക്കിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരിഹസിച്ച ബിബിസി പോസ്റ്റിന് രൂക്ഷ വിമര്‍ശനം. ‘മിസ്റ്റ്യാനോ പെനാള്‍ഡോ’ എന്ന കുറിപ്പോടെയാണ് ബി.ബി.സി ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ചിത്രം പങ്കുവെച്ചത്. ഇതിനെതിരേ സോഷ്യല്‍ മീഡിയയിലാണ് ആരാധകര്‍ വിമര്‍ശനവുമായെത്തിയത്.

പന്തുമായി ബോക്‌സില്‍ ഡ്രിബ്ള്‍ ചെയ്തു കയറിയ ഡിയഗോ ജോട്ടയെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത് റൊണാള്‍ഡോയ്ക്ക് പിഴച്ചു. കഴിഞ്ഞ കുറേ കളികളില്‍ സ്പോട്ട് കിക്കുകളൊന്നും പാഴാക്കിയിട്ടില്ലാത്ത ക്രിസ്റ്റ്യാനോ തൊടുത്ത പെനാല്‍റ്റി കിക്കിനെ ഇടതുവശത്തേക്ക് ഡൈവ് ചെയ്താണ് ഗോള്‍കീപ്പര്‍ ജാന്‍ ഒബ്‌ലാക് തട്ടിയകറ്റിയയത്. കണ്ണീരില്‍ കുതിര്‍ന്ന റൊണാള്‍ഡോയെയാണ് അധിക സമയത്തിന്റെ ഇടവേളയില്‍ കാമറക്കണ്ണുകളില്‍ കണ്ടത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സാണ് പോര്‍ചുഗലിന്റെ എതിരാളികള്‍.

Top