CMDRF

ഒളിംപിക്‌സ് താരങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന എന്‍സിഎകള്‍ തയ്യാറാക്കുമെന്ന് ബിസിസിഐ പ്രസിഡന്റ്

ഒളിംപിക്‌സ് താരങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന എന്‍സിഎകള്‍ തയ്യാറാക്കുമെന്ന് ബിസിസിഐ പ്രസിഡന്റ്
ഒളിംപിക്‌സ് താരങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന എന്‍സിഎകള്‍ തയ്യാറാക്കുമെന്ന് ബിസിസിഐ പ്രസിഡന്റ്

ഡല്‍ഹി: ഒളിംപിക്‌സ് താരങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന എന്‍സിഎകള്‍ തയ്യാറാക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് ജയ് ഷാ. വാരാണസിയില്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആറ് എന്‍സിഎകളും ജമ്മു കശ്മീരില്‍ ഒരു എന്‍സിഎയും നിര്‍മ്മിക്കാനാണ് ബിസിസിഐ തീരുമാനം. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയ് ഷായുടെ പ്രഖ്യാപനം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ പങ്കാളിത്തം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ബിസിസിഐ സെക്രട്ടറി നിലപാട് പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കുന്നതെയുള്ളു. അതിന് മുമ്പ് അടുത്ത മാസം നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. ബംഗ്ലാദേശ് പരമ്പര പ്രധാനപ്പെട്ടതാണ്. പുതിയ സര്‍ക്കാരുമായി ഉടന്‍ തന്നെ സംസാരിക്കുമെന്നും ജയ് ഷാ പ്രതികരിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നവംബറില്‍ നടക്കുന്ന പരമ്പരയില്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമെന്ന് ജയ് ഷാ പ്രതികരിച്ചു. ഷമിയുടെ അനുഭവസമ്പത്ത് ഓസ്‌ട്രേലിയയില്‍ ഗുണം ചെയ്യും. എന്നാല്‍ മയാങ്ക് യാദവിനെപ്പോലുള്ള യുവതാരങ്ങളുടെ അവസരത്തെപ്പറ്റി തനിക്ക് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.

Top