CMDRF

ഐപിഎല്ലില്‍ ധോണി തുടരണമെങ്കില്‍ ബിസിസിഐ ഒരു നിയമം കൊണ്ടുവരണം : ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഐപിഎല്ലില്‍ ധോണി തുടരണമെങ്കില്‍ ബിസിസിഐ ഒരു നിയമം കൊണ്ടുവരണം : ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ഐപിഎല്ലില്‍ ധോണി തുടരണമെങ്കില്‍ ബിസിസിഐ ഒരു നിയമം കൊണ്ടുവരണം : ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടുത്ത വര്‍ഷം എം എസ് ധോണി കളിക്കണമെങ്കില്‍ ബിസിസിഐ ഒരു നിയമംകൊണ്ടുവരണമെന്ന ആവശ്യവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അടുത്ത വര്‍ഷത്തെ ഐപിഎല്‍ മെഗാലേലത്തില്‍ ഒരു ടീമിന് നിലനിര്‍ത്താന്‍ കഴിയുന്ന താരങ്ങളുടെ എണ്ണം പരമാവധി അഞ്ച് മുതല്‍ ആറ് വരെയാകണം. എങ്കില്‍ മാത്രമെ ചെന്നൈ നിരയില്‍ ധോണിയെ നിലനിര്‍ത്താന്‍ കഴിയുവെന്നാണ് ചെന്നൈ സൂപ്പര്‍ കിം?ഗ്‌സിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ നാല് താരങ്ങളെയാണ് ചെന്നൈ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത്. നായകന്‍ റുതുരാജ് ഗെയ്ക്ക്വാദ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവരെയാണ് മെഗാലേലത്തിന് മുമ്പായി ചെന്നൈ ടീം നിലനിര്‍ത്താന്‍ ആലോചിക്കുന്നത്. എന്നാല്‍ ഓരോ ടീമിനും എത്ര താരങ്ങളെ നിലനിര്‍ത്താമെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

കഴിഞ്ഞ സീസണിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനം എം എസ് ധോണി രാജിവെച്ചത്. പിന്നാലെ ടീം നായകനായ റുതുരാജ് ഗെയ്ക്ക്വാദിന് ടീമിനെ പ്ലേ ഓഫില്‍ എത്തിക്കാന്‍ സാധിച്ചില്ല. ഇതോടെ ടീമിന്റെ നായകസ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എം എസ് ധോണിക്ക് പകരം വിക്കറ്റ് കീപ്പറായി ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top