CMDRF

ഐപിഎല്‍ 2025 ; മത്സരങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബിസിസിഐ

ഐപിഎല്‍ 2025 ; മത്സരങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബിസിസിഐ
ഐപിഎല്‍ 2025 ; മത്സരങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബിസിസിഐ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത പതിപ്പില്‍ മത്സരങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായി ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലില്‍ 84 മത്സരങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 74 മത്സരങ്ങളാണ് ഐപിഎല്ലിന്റെ ഒരു സീസണില്‍ നടക്കുന്നത്.

മത്സരങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ഒരു ടീമിന് എത്ര മത്സരം എന്നതില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ ഒരു ടീമിന് 14 മത്സരങ്ങളാണ് ലഭിക്കുന്നത്. അഞ്ച് ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതവും നാല് ടീമുകളുമായി ഒരു മത്സരം വീതവും കളിക്കും. ആദ്യ ഘട്ടത്തില്‍ 70 മത്സരങ്ങളും പിന്നീട് നാല് പ്ലേ ഓഫുകളുമാണുള്ളത്.

ഇംപാക്ട് പ്ലെയര്‍ നിയമത്തെക്കുറിച്ചും ബിസിസിഐ വിലയിരുത്തുന്നുണ്ട്. ഈ നിയമത്തില്‍ ചില പ്രശ്‌നങ്ങളും എന്നാല്‍ മറ്റ് ചില അനുകൂല സാഹചര്യങ്ങളുമുണ്ട്. ഓള്‍ റൗണ്ടര്‍മാര്‍ക്ക് അവസരം കുറയുന്നതാണ് പ്രധാനമായ ഒരു പ്രശ്‌നം. എന്നാല്‍ അധികമായി ഒരു ഇന്ത്യന്‍ താരത്തെ കളിപ്പിക്കാന്‍ കഴിയുമെന്നതാണ് അനുകൂലമായ സാഹചര്യം. ഇക്കാര്യത്തില്‍ ബിസിസിഐ ഉടന്‍ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Top