CMDRF

രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകുക, അടിയന്തര സഹായമെത്തിക്കുക; സാദിഖലി തങ്ങൾ

രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകുക, അടിയന്തര സഹായമെത്തിക്കുക; സാദിഖലി തങ്ങൾ
രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകുക, അടിയന്തര സഹായമെത്തിക്കുക; സാദിഖലി തങ്ങൾ

മലപ്പുറം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് ഇത്തരത്തിൽ അപകടത്തിൽ അകപ്പെട്ടവർക്ക് പ്രാദേശിക കമ്മിറ്റികൾ മുൻകൈയെടുത്ത് അടിയന്തര സഹായമെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് മുണ്ടക്കൈയിൽ ഭീകരമായി ഉരുൾപൊട്ടിയതിന്റെ ഭീകര ദൃശ്യങ്ങളും വാർത്തകളുമാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. നിലമ്പൂർ ചാലിയാർ പുഴയിൽ നിന്ന് പോലും മൃതദേഹങ്ങൾ കണ്ടെടുക്കുന്നുവെന്നത് ജലത്തിന്റെ രൗദ്ര തീവ്രതയാണ് സൂചിപ്പിക്കുന്നത്.

അപകടഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യ സന്ദർശനങ്ങളും വിനോദങ്ങളും ഒഴിവാക്കണം. പരിശീലനം നേടിയ മുസ്ലിം ലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർമാർ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലുണ്ടാകണം. മറ്റ് പ്രവർത്തകർ ഒറ്റപ്പെട്ടു പോയവർക്കും ദുരിതത്തിൽ കഴിയുന്നവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കണമെന്നും സാദിഖലി തങ്ങൾ അഭ്യർഥിച്ചു.

Top