കരുതിയിരിക്കണം, ക്രോണിക്‌ കിഡ്‌നി അകാല മരണത്തിനു കാരണമാവാം..!

പ്രാഥമിക മെഡിക്കല്‍ ചെക്കപ്പില്‍ രക്തവും മൂത്രവും പരിശോധിക്കുമ്പോള്‍ തന്നെ രോഗം സ്ഥിരീകരിക്കുവാൻ സാധിക്കും.

കരുതിയിരിക്കണം, ക്രോണിക്‌ കിഡ്‌നി അകാല മരണത്തിനു കാരണമാവാം..!
കരുതിയിരിക്കണം, ക്രോണിക്‌ കിഡ്‌നി അകാല മരണത്തിനു കാരണമാവാം..!

രീരത്തിൽ നമ്മൾ ഏറെ ശ്രദ്ധിക്കേണ്ട ഒരു ആന്തരിക അവയവം ആണ് വൃക്കകൾ. പക്ഷെ ഈ അവയവത്തിന്റെ പ്രവര്‍ത്തനം തിരിച്ചു പിടിക്കാനാവാത്ത വിധം പതിയെ പതിയെ തകരാറിലാകുന്ന രോഗാവസ്ഥയാണ്‌ ക്രോണിക്‌ കിഡ്‌നി ഡിസീസ്‌(സികെഡി). വളരെ ക്രമമായി വൃക്കകള്‍ നശിക്കുന്ന ഒരു സാഹചര്യമാണ്‌ ഇത്‌. വളരെ നിശബ്ദമായി പുരോഗമിക്കുന്ന ഈ രോഗം നമ്മളിൽ പലരും അവസാന ഘട്ടത്തിലൊക്കെയാണ്‌ തിരിച്ചറിയുന്നത്‌. അപ്പോഴേക്കും നമ്മുടെ വൃക്ക പൂര്‍ണമായും സ്‌തംഭിക്കുന്ന അവസ്ഥയിലേക്ക്‌ എത്തിയിട്ടുണ്ടാകും. അതോടൊപ്പം തന്നെ ഹൃദ്രോഗത്തിനും അകാല മരണത്തിനുമെല്ലാം സികെഡി കാരണമാകാം.

കരുതണം, കരുതൽ എടുക്കണം….

SYMBOLIC IMAGE

വൃക്കരോഗം തടയുന്നതില്‍ ഏറെ നിര്‍ണായകമാണ്‌ നേരത്തെയുള്ള രോഗനിര്‍ണയം. ഇതിനായി 30 വയസ്സിനു ശേഷം ആവശ്യമായ പരിശോധനകള്‍ യഥാക്രമം നടത്തണമെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം ആറ്‌ മുതല്‍ 17 ശതമാനം വരെയാണ്‌ ഇന്ത്യയിലെ സികെഡിയുടെ വ്യാപനം. വളരെ അലസമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, പുകയില ഉപയോഗം, അമിതവണ്ണം എന്നിവ മൂലം കൂടുതല്‍ യുവാക്കളില്‍ സികെഡി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ടെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു.

Also Read: പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച പയർ കൂടി ചേർത്തലോ ?

ലക്ഷണങ്ങൾ

OVER TIERED- SYMBOLIC IMAGE

കാല്‍പാദങ്ങളിൽ ഉണ്ടാകുന്ന നീർകെട്ട്, കഠിനമായ ശരീരക്ഷീണം, തൊലിപ്പുറത്ത് കാണുന്ന വരള്‍ച്ച (ഡ്രൈനെസ്), നട്ടെല്ലിനും പേശികള്‍ക്കും ഉണ്ടാകുന്ന കഠിന വേദന തുടങ്ങിയവയാണ് മൂന്നാംഘട്ട സികെഡിയുടെ ലക്ഷണങ്ങള്‍. പ്രാഥമിക മെഡിക്കല്‍ ചെക്കപ്പില്‍ രക്തവും മൂത്രവും പരിശോധിക്കുമ്പോള്‍ തന്നെ രോഗം സ്ഥിരീകരിക്കുവാൻ സാധിക്കും.

Also Read: കല്ലുപ്പ് ഒരു കില്ലാഡി തന്നെ! അറിയാം ഗുണങ്ങള്‍

തടയാ

SYMBOLIC IMAGE

രോഗം സ്‌ഥിരീകരിച്ചാൽ ആദ്യപടിയെന്നോണം പുകവലിശീലം ഉപേക്ഷിക്കുകയും വ്യായാമം ചെയ്യുകയും അതോടൊപ്പം ശരീരഭാരം കുറയ്ക്കുകയും, ഡോക്ടറുടെ ഉപദേശപ്രകാരം ആഹാര രീതിയില്‍ മാറ്റം വരുത്തുകയും വേണം. കൂടാതെ പ്രധാനമായും വെള്ളം കുടിക്കുന്നതിലും ഉപ്പ്, പൊട്ടാസ്യം അടങ്ങിയ ഭക്ഷ്യവസ്തുക്കളിലും പ്രോട്ടീൻ അധികമായ മാംസാഹാരത്തിലും നിയന്ത്രണം പാലിക്കേണ്ടതുമാണ്.

Top