CMDRF

ഫ്രിഡ്‌ജിൽ വയ്‌ക്കുന്ന ഭക്ഷണം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക

ഫ്രിഡ്‌ജിൽ വയ്‌ക്കുന്ന ഭക്ഷണം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക
ഫ്രിഡ്‌ജിൽ വയ്‌ക്കുന്ന ഭക്ഷണം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക

ബാക്കിയാവുന്ന ഭക്ഷണ സാധനങ്ങൾ ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് സാധാരണയാണ്. ഇത്തരത്തിൽ ബാക്കിവരുന്ന ആഹാരസാധനങ്ങൾ കൂടുതൽ സമയം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലൂടെ അതിന്റെ പോഷകങ്ങൾ നഷ്ടപ്പെടുകയും വിഷമയമാവുകയും ചെയ്യും. ഫ്രിഡ്‌ജിൽ വയ്ക്കുന്ന ആഹാരം പിന്നീട് ഉപയോഗിക്കുമ്പോൾ ചൂടാക്കി വേണം കഴിക്കാൻ. ഇരുപത്തിനാലു മണിക്കൂറിൽ കൂടുതൽ ചോറ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലൂടെ അന്നജത്തിന്റെ അളവ് വർദ്ധിക്കാനിടയാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളും കൂടുന്നതിനും കാരണമാകും.

വെളുത്തുള്ളി,​ ഇഞ്ചി,​ പകുതിമുറിച്ച സവാള എന്നിവയിൽ ഈർപ്പമുണ്ടാകുകയും പൂപ്പലുണ്ടാകാനും ഇടയാകും. ഇത് ഉപയോഗിക്കുന്നതും ശരീരത്തിന് നല്ലതല്ല. എല്ലാ ഭക്ഷ്യവസ്തുക്കളും ഫ്രിഡ്‌ജിൽ സൂക്ഷിക്കാൻ പറ്റിയവയല്ല. ചിലത് ആരോഗ്യത്തിനുവരെ ദോഷകരമായി മാറിയേക്കാം. ബ്രഡ്, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് ഇവയൊന്നും ഫ്രിഡ്ജിൽ വയ്ക്കുന്നത് നല്ലതല്ല. കൂടാതെ ആപ്പിൾ, ഏത്തപ്പഴം, മാമ്പഴം, തണ്ണിമത്തൻ, ആപ്രിക്കോട്ട്, അവക്കാഡോ തുടങ്ങിയവയും ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് തല്ലതല്ല. ഇവ പെട്ടെന്ന് അഴുകുന്നതിനും സ്വഭാവിക രുചി നഷ്ടപ്പെടുന്നതിനും കാരണമാവുന്നു.

Top