CMDRF

ജനവാസ മേഖലയില്‍ കരടി; ആക്രമിച്ച കരടിയെ തല്ലിക്കൊന്ന് നാട്ടുക്കാര്‍

ജനവാസ മേഖലയില്‍ കരടി; ആക്രമിച്ച കരടിയെ തല്ലിക്കൊന്ന് നാട്ടുക്കാര്‍
ജനവാസ മേഖലയില്‍ കരടി; ആക്രമിച്ച കരടിയെ തല്ലിക്കൊന്ന് നാട്ടുക്കാര്‍

ശ്രീകാകുളം: ആന്ധ്ര പ്രദേശില്‍ രണ്ട് പേരെ ആക്രമിച്ച് കൊന്ന കരടിയെ തല്ലിക്കൊന്ന് നാട്ടുകാര്‍. സി എച്ച് ലോകനാഥം, അപ്പികൊണ്ട കുമാര്‍ എന്നിവരെയാണ് ഇന്നലെ കരടി ആക്രമിച്ചത്. മറ്റൊരു സ്ത്രീയ്ക്കും കരടിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ജനവാസ മേഖലയില്‍ കരടി എത്തിയത് ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കി. ഇതിനിടയിലാണ് രണ്ട് പേരെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഇതോടെയാണ് ഗ്രാമവാസികള്‍ സംഘടിച്ചെത്തി കരടിയെ കണ്ടെത്തി തല്ലിക്കൊന്നത്. നേരത്തെ ഈ മേഖലയില്‍ കരടി കുഞ്ഞുങ്ങളെ കണ്ടതിന് പിന്നാലെ ഗ്രാമീണര്‍ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. ഇവയെ മൃഗശാലയിലേക്ക് മാറ്റണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടതിന് പരിഹാരം ആയിരുന്നില്ല. ഇതോടെയാണ് ആളുകള്‍ കരടിയെ കൊന്നത്.

Top