CMDRF

വേണം സൗന്ദര്യം വിരല്‍ത്തുമ്പില്‍

വേണം സൗന്ദര്യം വിരല്‍ത്തുമ്പില്‍
വേണം സൗന്ദര്യം വിരല്‍ത്തുമ്പില്‍

പോഷകപ്രദമായ ഭക്ഷണം ശീലമാക്കുന്നത് നഖനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ധാരാളം ഇലക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ആഹാരക്രമത്തിന്റെ ഭാഗമാക്കുക. പോഷക ഗുണങ്ങള്‍ ധാരാളമുള്ള പാല്‍, പഴം, മത്തി, ചീര, മുട്ട, പച്ചക്കറികള്‍ തുടങ്ങിയവയും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. അയണ്‍, വിറ്റാമിന്‍ സി എന്നിവ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നതിലൂടെ നഖങ്ങളില്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ മാറ്റാം. നഖം പൊട്ടിപ്പോകുന്നവര്‍ അല്പം ഒലീവ് ഓയില്‍ ഉപയോഗിച്ച് നഖം മസ്സാജ് ചെയ്യുക. ഇത് സ്ഥിരമായി ചെയ്യുന്നത് നഖം പൊട്ടിപോകാതിരിക്കാന്‍ സഹായിക്കും. ആരോഗ്യമുള്ള നഖം മിനുസമുള്ളതും, ഇളം പിങ്ക് നിറമുള്ളതും, കുഴികളോ പാടുകളോ ഇല്ലാത്തതുമായിരിക്കും. കൂടാതെ വേഗത്തില്‍ പൊട്ടിപ്പോകുകയുമില്ല.

നഖങ്ങള്‍ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അറിയുക.നഖങ്ങള്‍ പതിവായി വെട്ടിനിര്‍ത്തുകയും, രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോള്‍ രാകുകയും ചെയ്യുക. ഇത് നഖത്തിന്റെ ആകൃതി നിലനിര്‍ത്തുക മാത്രമല്ല വേഗത്തില്‍ പൊട്ടാതിരിക്കാനും സഹായിക്കും. ആഴ്ചയിലൊരിക്കലെങ്കിലും നാരങ്ങ നീര് ചേര്‍ത്ത ചൂടുവെള്ളത്തില്‍ കൈ മുക്കി വെയ്ക്കുക. സദാസമയവും നെയില്‍ പോളിഷ് ഉപയോഗിക്കരുത്. ഇത് നഖങ്ങള്‍ക്ക് മഞ്ഞനിറമുണ്ടാക്കുകയും വേഗത്തില്‍ പൊട്ടിപ്പോകുന്നതിന് കാരണമാവുകയും ചെയ്യും. മാനിക്യൂര്‍ ചെയ്യുന്നതിനിടയിലുള്ള ദിവസങ്ങളില്‍ നഖത്തിന് ‘ശ്വസിക്കാനുള്ള’ സമയം നല്കുക.

Top