മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ തേനീച്ച ആക്രമണമുണ്ടായതിനെ തുടര്‍ന്ന് വെള്ളം ചീറ്റി തുരത്തി. മുംബൈയില്‍നിന്ന് ബറേലിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ വിന്‍ഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകള്‍ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരുടെ ബോര്‍ഡിങ് കഴിഞ്ഞശേഷമാണ് വിമാനത്തില്‍ തേനീച്ച കൂടുകെട്ടിയ വിവരം അറിഞ്ഞത്.
ബോഡിങ് തുടങ്ങി 80 ശതമാനം പേരും അകത്ത് കയറിയപ്പോള്‍ പെട്ടെന്ന് തേനീച്ചകള്‍ കൂട്ടമായി എത്തി വിമാനത്തിന്റെ ചിറകിന്റെ ഭാഗം മൂടുകയായിരുന്നു. കാര്‍ഗോ ഡോറിനുടുത്തും തേനീച്ച കൂട്ടമായെത്തി. പെട്ടെന്ന് തന്നെ കാബിന്‍ ക്രൂ വിമാനത്തിന്റെ വാതില്‍ അടച്ചതുകൊണ്ട് തേനീച്ച അകത്ത് കയറിയില്ലെന്നും യാത്രക്കാരന്‍ വ്യക്തമാക്കി. അഗ്‌നിശമനസേന പൈപ്പില്‍ ശക്തിയായി വെള്ളം ചീറ്റിച്ചാണ് തേനീച്ചയെ തുരത്തിയത്. സംഭവശേഷം മണിക്കൂറുകള്‍ക്കു ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.