ബീഫ് കൊണ്ട് പലതരത്തില്‍ നമ്മള്‍ വിഭവങ്ങള്‍ തയ്യാറാക്കാറുണ്ട്. കൂടുതലും കറി ആണ് തയ്യാറാക്കാറുള്ളത്, അല്ലെ? ഇന്ന് നമുക്ക് നാടന്‍ രുചിയില്‍ ബീഫ് കറി തയ്യാറാക്കി നോക്കിയാലോ?
വേണ്ട ചേരുവകള്‍
ബീഫ് അരക്കിലോ
സവാള 2 എണ്ണം
ചെറിയ ഉള്ളി ഒരു പിടി
തക്കാളി 2 എണ്ണം
പച്ചമുളക് 1 എണ്ണം
വെളുത്തുള്ളി 1 എണ്ണം
ഇഞ്ചി 1 കഷ്ണം
മുളകുപൊടി 1 സ്പൂണ്‍
മല്ലിപൊടി 2 സ്പൂണ്‍
മഞ്ഞള്‍പൊടി ആവശ്യത്തിന്
കുരുമുളകുപൊടി അരടീസ്പൂണ്‍
ഗരംമസാല ആവശ്യത്തിന്
വെളിച്ചെണ്ണ 2 സ്പൂണ്‍
തേങ്ങ അരമുറി
ഉലുവ പൊടി ഒരു നുള്ള്
ഉരുളക്കിഴങ്ങ് 1 എണ്ണം
ഉപ്പ് ആവശ്യത്തിന്
Also Read: കൊതിയൂറും കൊഞ്ച് പെപ്പര്‍ ഫ്രൈ
തയ്യാറാക്കുന്ന വിധം
ആദ്യം കുക്കറില്‍ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന സവാള കുക്കറില്‍ ഇടുക. ശേഷം വഴറ്റി കൊടുക്കുക. വെളുത്തുള്ളി, ഇഞ്ചി (ചതച്ചെടുത്തത്), ചെറിയ ഉള്ളി എന്നിവ സവാളയിലേക്ക് ചേര്‍ക്കുക. ഇവയെല്ലാം നന്നായി വഴറ്റി എടുക്കുക. പിന്നീട് അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ശേഷം ബീഫ് ചേര്‍ത്ത് നന്നായി ഇളക്കുക. വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് മഞ്ഞല്‍ പൊടി ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. മല്ലി പൊടിയും മുളക് പൊടിയും ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് വയ്ക്കുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കുക. നന്നായി യോജിപ്പിച്ച ശേഷം വെന്ത് കിട്ടാന്‍ കുക്കറില്‍ വയ്ക്കുക.
Also Read: ഇവ അമിതമായി വേവിക്കാറുണ്ടോ, ക്യാൻസർ വരാൻ സാധ്യതയുണ്ട്!
വേറെ പാൻ എടുത്ത് അരമുറി തേങ്ങയിലേക്ക് ഉലുവ പൊടിയും അല്‍പം ഉപ്പും ചേര്‍ത്ത് വറുത്തെടുക്കുക. തേങ്ങ മൂപ്പിച്ചെടുത്ത ശേഷം ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ ഇതിലേക്ക് ചേര്‍ക്കുക. തേങ്ങ തണുത്തത്തിന് ശേഷം മിക്‌സിയില്‍ അടിച്ചെടുക്കുക. ബീഫ് വെന്ത ശേഷം അതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ക്കുക. തേങ്ങ അരച്ച പേസ്റ്റ് ബീഫ് കറിയിലേക്ക് ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്ത ശേഷം അല്‍പം കുരുമുളക് പൊടി ചേര്‍ക്കുക. കറിയില്‍ പുതിനയില ചേര്‍ക്കുക. നന്നായി തിളച്ച് കഴിഞ്ഞാല്‍ വെളിച്ചെണ്ണ, ചെറിയ ഉള്ളി, കടുക്, കറുവേപ്പില എന്നിവ ചേര്‍ത്ത് താളിച്ച് കറിയിലേക്ക് ഒഴിക്കുക. നാടന്‍ വറുത്തരച്ച ബീഫ് കറി തയ്യാര്‍…