​ദീപാവലി വിരുന്നിൽ ബിയറും, കെബാബും; വിവാദത്തിൽ പ്രതികരിക്കാതെ പ്രധാനമന്ത്രി

അത്താഴ വിരുന്നിന്റെ മെനുവിൽ മദ്യവും മാംസാഹാര ഭക്ഷണവും കണ്ടത് ഞെട്ടിച്ചുവെന്നാണ് ചില ബ്രിട്ടിഷ് ഹിന്ദു വിഭാഗക്കാർ പറയുന്നത്.

​ദീപാവലി വിരുന്നിൽ ബിയറും, കെബാബും; വിവാദത്തിൽ പ്രതികരിക്കാതെ പ്രധാനമന്ത്രി
​ദീപാവലി വിരുന്നിൽ ബിയറും, കെബാബും; വിവാദത്തിൽ പ്രതികരിക്കാതെ പ്രധാനമന്ത്രി

ലണ്ടൻ: യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ ബ്രിട്ടനിലെ പ്രമുഖ ഹിന്ദു വിഭാഗ നേതാക്കൾക്കും മുതിർന്ന രാഷ്ട്രീയക്കാർക്കും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ നൽകിയത് ബിയറും, കെബാബും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ. ലാംബ് കെബാബ്, ബീയർ, വൈൻ തുടങ്ങിയവയായിരുന്നു വിരുന്നിനെത്തിയ വിശിഷ്ടാതിഥികൾക്ക് വിളമ്പിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10, ഡൗണിങ് സ്ട്രീറ്റിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്.

ഇപ്പോഴിതാ വിരുന്നിൽ സസ്യേതര ഭക്ഷണവും മദ്യവും ഉൾപ്പെടുത്തിയതിനെച്ചൊല്ലി വിവാദം മുറുകുകയാണ്. അത്താഴ വിരുന്നിന്റെ മെനുവിൽ മദ്യവും മാംസാഹാര ഭക്ഷണവും കണ്ടത് ഞെട്ടിച്ചുവെന്നാണ് ചില ബ്രിട്ടിഷ് ഹിന്ദു വിഭാഗക്കാർ പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വീഴ്ചയാണിതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ പ്രധാനമന്ത്രിയോ ബന്ധപ്പെട്ട വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. അതേസമയം, മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദീപാവലി ആഘോഷങ്ങളിൽ മദ്യവും മാംസാഹാരവും വിളമ്പിയിരുന്നില്ല.

Top