CMDRF

തെരുവില്‍ യാചകയായി കഴിഞ്ഞു, ഒടുവിൽ ഡോക്ടർ; ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ പെൺകുട്ടി

തെരുവില്‍ ഭക്ഷണത്തിനായി മാതാപിതാക്കള്‍ക്കൊപ്പം ഭിക്ഷ യാചിച്ചിരുന്ന കുട്ടിക്കാലത്ത് നിന്ന് ഡോക്ടര്‍ ബിരുദം നേടി

തെരുവില്‍ യാചകയായി കഴിഞ്ഞു, ഒടുവിൽ ഡോക്ടർ; ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ പെൺകുട്ടി
തെരുവില്‍ യാചകയായി കഴിഞ്ഞു, ഒടുവിൽ ഡോക്ടർ; ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ പെൺകുട്ടി

സിംല: തെരുവില്‍ ഭക്ഷണത്തിനായി മാതാപിതാക്കള്‍ക്കൊപ്പം ഭിക്ഷ യാചിച്ചിരുന്ന കുട്ടി ഇന്ന് നാട്ടുകാരെയും കുടുംബത്തെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ ധർമശാല- ഷിംലക്കടുത്ത മക്ലിയോഡ്ഗഞ്ചിലെ തെരുവുകളിൽ അലഞ്ഞ പിങ്കി ഹരിയൻ ചൈനീസ് മെഡിക്കല്‍ ബിരുദത്തിന് ശേഷം ഇന്ത്യയില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത പരീക്ഷയുടെ തയ്യാറെടുപ്പിലാണ് ഇന്ന്. നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും ജീവിതത്തിൽ ഫലമുണ്ടാകുമെന്ന ഉറച്ച വിശ്വാസം കൂടിയാണ് പിങ്കിയുടെ ഈ ജീവിത വിജയം.

2004-ല്‍ ടിബറ്റന്‍ സന്യാസിയും ധര്‍മ്മശാല ആസ്ഥാനമായുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടറുമായ ലോബ്‌സാങ് ജാംയാങ് യാദൃച്ഛികമായി ഹരിയനെ കണ്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. സ്കൂളിൽ പേകേണ്ട ചെറുപ്രായത്തിൽ അതിരാവിലെ കുടുംബത്തോടൊപ്പം തെരുവിൽ യാചനക്കിറങ്ങിയിരുന്ന പിങ്കിക്ക് അതൊരു സ്വപ്നമായിരുന്നു. ലോബ്‌സാങ് ജാംയാങ് മാതാപിതാക്കളുടെ സമ്മതത്തോടെ സ്കൂളിൽ ചേർത്തു. ധർമ്മശാലയിലെ ദയാനന്ദ് പബ്ലിക് സ്കൂളിൽ ഹരിയൻ പ്രവേശനം നേടി. 2004 ൽ ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ കുട്ടികൾക്കായി സ്ഥാപിച്ച ഹോസ്റ്റലിലെ ആദ്യ ബാച്ച് വിദ്യാർഥികളിൽ ഒരാളായിരുന്നു പിങ്കി.

Also Read: മകൾക്കെതിരെ വ്യാ‍ജഫോൺകോൾ; അമ്മ ഹൃദയംപൊട്ടി മരിച്ചു

തുടര്‍ന്ന് പുറത്തുവന്ന പരീക്ഷാഫലങ്ങള്‍ അവളുടെ സമര്‍പ്പണത്തിന്റെ തെളിവായി. സീനിയര്‍ സെക്കന്ററി പരീക്ഷ പാസായ ഹരിയന്‍ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റും പാസായി. എന്നാല്‍ അമിത ഫീസ് കാരണം സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ വാതിലുകള്‍ അവള്‍ക്ക് മുന്നില്‍ അടഞ്ഞുകിടന്നു. യുകെയിലെ ടോങ്-ലെന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ, 2018 ല്‍ ചൈനയിലെ ഒരു പ്രശസ്ത മെഡിക്കല്‍ കോളേജില്‍ ഹരിയന്‍ പ്രവേശനം നേടി. എംബിബിഎസ് കോഴ്സ് പൂര്‍ത്തിയാക്കി അടുത്തിടെയാണ് യുവതി ധര്‍മ്മശാലയില്‍ തിരിച്ചെത്തിയതെന്ന് ലോബ്‌സാങ്ങുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന, എന്‍ജിഒ ഉമാങ് ഫൗണ്ടേഷന്റെ പ്രസിഡന്റ് അജയ് ശ്രീവാസ്തവ പറഞ്ഞു.

20 വർഷത്തെ കാത്തിരിപ്പിനൊടുവിലാണഅ പിങ്കു ഈ നേട്ടം കരസ്ഥമാക്കിയത്. കുട്ടിക്കാലത്ത്, ഞാന്‍ ഒരു ചേരിയിലാണ് താമസിച്ചിരുന്നത്, അതിനാല്‍ എന്റെ പശ്ചാത്തലമായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദനം. മെച്ചപ്പെട്ടതും സാമ്പത്തിക സ്ഥിരതയുള്ളതുമായ ഒരു ജീവിതം ഞാന്‍ ആഗ്രഹിച്ചു,’. നാല് വയസ്സുള്ളപ്പോള്‍ സ്‌കൂള്‍ അഡ്മിഷന്‍ ഇന്റര്‍വ്യൂ സമയത്ത് ഡോക്ടറാകാനുള്ള ആഗ്രഹം താന്‍ പ്രകടിപ്പിച്ച കാര്യം ഇപ്പോൾ ഓർക്കുന്നുവെന്നും പിങ്കി പറഞ്ഞു.

Top