CMDRF

യുപിഎസ്‌സി വിട്ട മനോജ് സോണിയുടെ ആത്മീയ വിളിക്ക് പിന്നിൽ?

യുപിഎസ്‌സി വിട്ട മനോജ് സോണിയുടെ ആത്മീയ വിളിക്ക് പിന്നിൽ?
യുപിഎസ്‌സി വിട്ട മനോജ് സോണിയുടെ ആത്മീയ വിളിക്ക് പിന്നിൽ?

ന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനങ്ങളെ സേവിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ഭരണാധികാരികളുള്ള നാട്. മൗലീകാവകാശങ്ങൾ നടപ്പിലാക്കാൻ സർക്കാർ ചുമതലകൾ വഹിക്കുന്ന നിരവധി സ്ഥാനാരോഹകർ രാജ്യത്തുണ്ട്, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് എന്നിങ്ങനെ. അങ്ങനെ എളുപ്പത്തിൽ കിട്ടുന്നതല്ല ഇതൊന്നും, അടിസ്ഥാന വിദ്യാഭ്യാസവും പോര. സേവനങ്ങളിൽ ആത്മാർത്ഥതയും അർപ്പണബോധവും ദേശസ്നേഹവും ബുദ്ധിശക്തിയുമുള്ള ആളുകൾ രാജ്യത്തെ സേവിക്കാൻ തിരഞ്ഞെടുക്കുന്ന വഴിയാണ് സിവിൽ സർവീസ്. ഒരു ഇന്ത്യൻ പൗരന് ലഭിക്കുന്ന ഏറ്റവും അഭിമാനകരമായ നിയമനമാണ് സിവിൽ സർവീസ്. ഈ പദവിയിലുണ്ടാകുന്ന ഏതൊരു കളങ്കവും രാജ്യത്തിൻറെ അഖണ്ഡതയ്ക്കും വിശാസത്തിനും മുറിവേൽപ്പിക്കുന്നതാണ്.

ഈ ദൗത്യം നിറവേറ്റുന്നതിനായി അർഹതപ്പെട്ടവരെ കണ്ടെത്താൻ നടത്തുന്ന പരീക്ഷയായ യുപിഎസിയുടെ വിശ്വാസ്യതക്ക് മേൽ കരിനിഴൽ വീഴുന്ന കാഴ്ചകൾക്കാണ് രാജ്യം ഇപ്പോൾ സാക്ഷിയായികൊണ്ടിരിക്കുന്നത്. നിയമപരിരക്ഷയിൽ വിശ്വാസമർപ്പിച്ച് സിവിൽസർവ്വീസ് മോഹവുമായി എത്തിയ വിദ്യാർഥികൾക്കുനേരെ കരിങ്കൊടി കാണിച്ച നീറ്റ് പരിക്ഷ വിവാദവും , നിയമം സംരക്ഷിക്കണ്ട ചുമതലവഹിക്കാൻ നിയമം കാറ്റിൽ പറത്തി വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയ പൂജ ഖേഡ്കറുമെല്ലാം വാർത്തകളിൽ നിറയുന്നതിനിടയിലാണ് ഉന്നത ജുഡീഷ്യറിയടക്കം രാജ്യത്തെ സർക്കാരിന് കീഴിലുള്ള വിവിധ സേവനങ്ങളിൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ തന്നെ അധികാരമുള്ള യുപിഎസ്‌സി ചെയർമാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വിശ്വസ്തനായ മനോജ് സോണിയുടെ കാലാവധി തീരും മുമ്പുള്ള രാജി.

യുപിഎസ്‌സി ചെയർമാന്റെ രാജിക്ക് വിവാദങ്ങളെ കൂട്ടുപിടിക്കണ്ടെന്നാണ് വിശദീകരണമെങ്കിലും , ആ മറുപടിയിൽ തൃപ്തരല്ല പ്രതിപക്ഷം. മോദിസർക്കാരിന്റെ വരവോടെ താളംതെറ്റിയ ഭരണഘടനാ സ്ഥാപനങ്ങളുടെ പവിത്രതയും ഭരണാധികാരവുമെല്ലാം ചീട്ടുകൊട്ടാരമാകുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്. അത്ര വെടിപ്പല്ലാതെ നടത്തിയ നീറ്റ് പരീക്ഷയിൽ 720-ൽ 718, 719 സ്‌കോറുകളോടെ ചില വിദ്യാർത്ഥികൾ നേടിയ അസാധാരണ വിജയത്തോടെയാണ് യുജിസി-നെറ്റ് പരീക്ഷ ആരോപണങ്ങൾക്ക് തിരിതെളിഞ്ഞത്. മെയ് 5 നാണ്, വിദേശത്തുള്ള 14 കേന്ദ്രങ്ങളിലും, 571 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലുമായി 2.4 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയെഴുതിയത്. ജൂൺ 4-ന് പരീക്ഷ ഫലം പുറത്തു വരികയും ചെയ്തു. ചില വിദ്യാർഥികളുടെ അശാസ്ത്രീയമായ വി‍ജയത്തോടെയാണ് ചോദ്യപ്പേപ്പർ ചോർച്ച, ഗ്രേസ് മാർക്ക് നൽകിയതിലെ അസ്വാഭാവികത തുടങ്ങിയവ ചൂണ്ടികാണിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. അവിടുന്നു എരിഞ്ഞുതുടങ്ങിയ തീ ഇപ്പോഴും ആളികത്തുന്നതിനിടയിലാണ് സർവീസിൽ പ്രവേശിക്കാനായി വ്യാജമായി ഉണ്ടാക്കിയ ഒബിസി സർട്ടിഫിക്കറ്റും ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റുംമായി ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറുടെ വരവ്.

രാജ്യത്തെ ഇത്രയും വലിയ ഒരു പദവിയിലേക്ക് വ്യാജ രേഖകൾ ചമച്ച് ഒരാൾക്ക് പ്രവേശിക്കാൻ കഴിയുന്നു, അതും യുപിഎസി അധികൃതരുടെ ഒന്നും സഹാമില്ലാതെ. ഇത്രയും “വിശ്വാസയോ​ഗ്യമായ” ഒരു ആരോപണം കേൾക്കുമ്പോഴാണ് കേരളത്തിലെ അടിസ്ഥാന യോഗ്യത പരീക്ഷയ്ക്ക് പോകുന്ന ഒരു ഉദ്യോഗാർത്ഥിക്ക് നിയമനം ലഭിക്കുന്നത് ഒരുപാട് കടമ്പകൾ കടന്നാണെന്ന കാര്യം നാം ഓർക്കേണ്ടത്. പൊലീസ് വെരിഫിക്കേഷനടക്കം കഴിഞ്ഞാണ് കേരളത്തിലൊരു സർക്കാർ സ്ഥാപനത്തിലേക്ക് എൽഡി ക്ലർക്കായി പോലും പ്രവേശനം ലഭിക്കുക. അപ്പോഴാണ് കുറച്ച് രേഖകളുടെ അകമ്പടിയോടെയുള്ള പൂജ ഖേദ്കറുടെ രംഗപ്രവേശം. പൂജയുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിലെ ഒട്ടേറെ പൊരുത്തക്കേടുകൾ അടുത്തിടെയായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇതിലൊന്നും യുപിഎസി അധികൃതർക്ക് പങ്കില്ലയെന്ന സത്യം വേദനയോടെ നമ്മൾ മനസിലാക്കണമെന്നാണ് യുപിഎസിയുടെ കുബസാരം. ഒരു രാജിയിൽ തീരുന്ന പ്രശ്നങ്ങളല്ല നിലവിൽ രാജ്യത്ത് കത്തിപടർന്നത്. എരിഞ്ഞുതുടങ്ങിയിട്ടെ ഒള്ളു…. രാജ്യത്തെ ഭരണ സംവിധാനങ്ങളെയും പദവികളെയും ബഹുമാനിക്കാൻ അധികാരത്തിലിരിക്കുന്നവർ തന്നെ മടികാണിക്കുബോൾ തിരിച്ചുപറയാനും ചോദ്യം ചെയ്യാനും മടിക്കാത്ത ഒരു ജനത വളർന്നു വരുന്ന കാര്യം സർക്കാർ മറക്കുന്നു. ആരുടെയും മേൽ പഴിചാരാനോ, നിശബ്ദത കാണിച്ച് കൈകഴുകാനോ സർക്കാരിനാവില്ല.

REPORT : MINNU WILSON

Top