CMDRF

മസ്‌കറ്റ് വെടിവെപ്പ്: ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബെ​ൽ​ജി​യ​ൻ രാ​ജാ​വ്

മസ്‌കറ്റ് വെടിവെപ്പ്: ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബെ​ൽ​ജി​യ​ൻ രാ​ജാ​വ്
മസ്‌കറ്റ് വെടിവെപ്പ്: ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബെ​ൽ​ജി​യ​ൻ രാ​ജാ​വ്

മസ്കറ്റ് : വാ​ദി​ക​ബീ​റി​ലെ വെ​ടി​വെ​പ്പിൽ ഒ​മാ​ന്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബെ​ൽ​ജി​യ​ൻ രാ​ജാ​വ് ഫി​ലി​പ്പ് സു​ൽ​ത്താ​​ൻ ഹൈ​തം ബി​ൻ താ​രി​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​ത്തി​യ​ ശ്ര​മ​ത്തെ രാ​ജാ​വ്​ പ്ര​ശം​സി​ച്ചു.ഒരു ഇന്ത്യക്കാരനുൾപ്പെടെ അഞ്ച് സാധാരണക്കാരാണ് വെ​ടി​വെ​പ്പിൽ മരിച്ചത്. മറ്റുനാലുപേർ പാക്കിസ്ഥാനികളാണ്. പരുക്കേറ്റ് ചികിത്സയിൽക്കഴിയുന്നവരിൽ മൂന്നുപേർ ഇന്ത്യക്കാരാണെന്ന് എംബസി വ്യക്തമാക്കി. ഖോല ആശുപത്രിയിൽക്കഴിയുന്ന ഇന്ത്യക്കാരുടെ ബന്ധുക്കളുമായി സ്ഥാനപതി അമിത് നാരംഗ് സംസാരിച്ചു.

ഒമാനിലെ വാദികബീറിൽ അലി ബിൻ അബി താലിബ് മസ്ജിദ് പരിസരത്ത് ചൊവ്വാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മൂന്ന് അക്രമികളടക്കം ഒൻപതുപേരാണ് കൊല്ലപ്പെട്ടത്. ബാഷാ ജാൻ അലി ഹുസൈനാണ് മരിച്ച ഇന്ത്യക്കാരൻ. ഗുലാം അബ്ബാസ്, ഹസൻ അബ്ബാസ്, സയ്യിദ് ഖൈസർ അബ്ബാസ്, സുലൈമാൻ നവാസ് എന്നിവരാണ് മരിച്ച പാക്കിസ്ഥാൻ പൗരന്മാർ.

Top