ക്രാന്‍ബെറികളില്‍ പ്രോന്തോസയാനിഡിന്‍സ് എന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ശുദ്ധമായ ക്രാന്‍ബെറി ജ്യൂസില്‍ 12 ഗ്രാം പഞ്ചസാരയും 13 മില്ലിഗ്രാം ഫോസ്ഫറസും 77 മില്ലിഗ്രാം പൊട്ടാസ്യവും 9.3 മില്ലിഗ്രാം വിറ്റാമിന്‍ സിയും 5.1 മൈക്രോഗ്രാം വിറ്റാമിന്‍ കെയും അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ പഴങ്ങളില്‍ കലോറി മൂല്യം കൂടുതലുണ്ട്. ഫൈറ്റോകെമിക്കലുകളും ഫ്‌ളവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ക്രാന്‍ബെറി മൂത്രനാളിയിലെ അണുബാധ തടയുന്നതിന് സഹായിക്കുമെന്ന് പറയപ്പെടുന്നു. ക്രാന്‍ബെറി ചായ പതിവായി കുടിക്കുന്നത് വിവിധ രോഗങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു. ക്രാന്‍ബെറികളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ക്രാന്‍ബെറി ചായ വളരെ നല്ലതാണ്. പഠനങ്ങള്‍ അനുസരിച്ച്, ക്രാന്‍ബെറിയില്‍ കാണപ്പെടുന്ന പോളിഫെനോളുകളാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഇതിലൂടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ക്രാന്‍ബെറികള്‍ ഫിനോളിക് സംയുക്തങ്ങളുടെ ഉറവിടമാണെന്ന് അറിയപ്പെടുന്നു. ഇത് ശരീരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു. മറ്റൊന്ന് ക്രാന്‍ബെറിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവുകള്‍ എന്നിവയുടെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. കൂടുതല്‍ മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളെ സംരക്ഷിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ്. ക്രാന്‍ബെറി ജ്യൂസ് വിറ്റാമിന്‍ സിയുടെ നല്ല ഉറവിടമായതിനാല്‍ ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു