ശരീരം ഏറ്റവും ആരോഗ്യത്തോടെ കൊണ്ടുപോകാനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം. അതിനായി എല്ലാവരും കൃത്യമായ ഭക്ഷണ രീതികള്‍ പിന്തുടരുന്നുണ്ടാവും. എന്നാല്‍ ചിലപ്പോള്‍ ഈ ഡയറ്റെല്ലാം നമ്മുടെ കൈയ്യില്‍ നിന്ന് തന്നെ പോയിട്ടുണ്ടാവും. അങ്ങനെ തെറ്റിയാല്‍ നമ്മളെ വൈകാതെ തന്നെ ചില പ്രശ്നങ്ങള്‍ പിടികൂടും. ജങ്ക് ഫുഡുകളോടുള്ള നമ്മുടെ താല്‍പര്യമായിരിക്കും ഡയറ്റുകള്‍ താളം തെറ്റാന്‍ കാരണം. എല്ലാവര്‍ക്കും ഇഷ്ടമാണ് ജങ്ക് ഫുഡുകള്‍ ,പക്ഷേ അത് നമ്മുടെ ശരീരത്തിന് അമിതഭാരം സമ്മാനിക്കും. അതുപോലെ കുടവയറും പൊണ്ണത്തടിയ്ക്കും കാരണമാവും . ഇത്തരം പ്രശ്നങ്ങള്‍ വന്നാല്‍ നിങ്ങള്‍ നിരാശപ്പെടരുത്. വിചാരിച്ചാല്‍ അതെല്ലാം മാറ്റിയെടുക്കാന്‍ നമുക്ക് സാധിക്കും. അത് എങ്ങനെയെന്ന് നോക്കാം.നമ്മുടെ ഡയറ്റിലേക്ക് ഡ്രൈ ഫ്രൂട്ട്സുകള്‍ കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്. അതില്‍ തന്നെ ഏതെല്ലാം കഴിക്കാമെന്ന കാര്യത്തില്‍ കൃത്യമായ ധാരണ നമുക്കുണ്ടായിരിക്കണം.
ഡയറ്റിലേക്ക് ആദ്യം കൊണ്ടുവരേണ്ടത് അത്തിപ്പഴമാണ്. കൃത്യമായ അളവില്‍ അത്തിപ്പഴം കഴിച്ചാല്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ശരീരത്തിനുണ്ടാവും. നല്ല മധുരം അത്തിപ്പഴത്തിനുണ്ടാവും. എന്നാല്‍ പോഷകങ്ങള്‍ ഇവയില്‍ നിറഞ്ഞിരിക്കുകയാണ്. ഈ മധുരം കൊണ്ട് ശരീരത്തിന് പ്രശ്നമുണ്ടാവില്ല. ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കും. അതുകൊണ്ട് അമിത വിശപ്പ് നമുക്ക് അനുഭവപ്പെടില്ല.അമിത വിശപ്പ് ഇല്ലാത്തത് കൊണ്ട് നമ്മള്‍ ഭക്ഷണം കഴിക്കുന്നതും കുറയും. ഇത് വേഗത്തില്‍ ഭാരം കുറയ്ക്കാനും സഹായിക്കും. അതുപോലെ ആന്റിഓക്സിഡന്റുകളും ഇവയില്‍ ധാരാളമുണ്ട്. ഇതെല്ലാം ശരീരത്തിന് ഏറ്റവും ആരോഗ്യകരമായിമാറും.
ഭാരം കുറയ്ക്കുക മാത്രമല്ല കുടവയറിനെ നീക്കം ചെയ്യാനും ഇവ സഹായിക്കും.നിത്യേന രണ്ട് കഷ്ണം അത്തിപ്പഴം കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമായിരിക്കും. അത്തിപ്പഴം പോലെ തന്നെ ബദാമിലും നിറയെ ഗുണങ്ങളുണ്ട്. ഇവ കലോറികള്‍ തീരെ കുറഞ്ഞൊരു ഡ്രൈ ഫ്രൂട്ടാണ്. ഉയര്‍ന്ന അളവില്‍ ഫൈബറും ഇതിലുണ്ട്. വേഗത്തില്‍ തന്നെ നമ്മുടെ ഭാരം കുറയ്ക്കാന്‍ ബദാം കഴിക്കുന്നതിലൂടെ സാധിക്കും. ബദാമോ അത്തിഴപ്പമോ രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ ആ വെള്ളം കുടിക്കുന്നതും നമ്മുടെ ഭാരം കുറയ്ക്കാനും വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. പിസ്ത കഴിക്കുന്നതും നമ്മുടെ ഭാരം കുറയ്ക്കാന്‍ സാധിക്കും. ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അതുപോലെ അടങ്ങിയിട്ടുണ്ട്. ധാരാളം പോഷകങ്ങളും ഇവ സമ്മാനിക്കും. കലോറികള്‍ വളരെ കുറഞ്ഞ അളവിലാണ് ശരീരത്തിലെത്തുക. ഇതെല്ലാം വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുക. നിത്യേന രണ്ട് കഷ്ണമോ അതിലധികമോ പിസ്തകള്‍ കഴിക്കാം.