CMDRF

ഞൊട്ടാഞൊടിയന്‍ എന്ന ഗോള്‍ഡന്‍ ബറി

ഞൊട്ടാഞൊടിയന്‍ എന്ന ഗോള്‍ഡന്‍  ബറി
ഞൊട്ടാഞൊടിയന്‍ എന്ന ഗോള്‍ഡന്‍  ബറി

ഴക്കാലത്ത് മാത്രം കണ്ട് വരുന്ന ചെടിയാണ് ഗോള്‍ഡന്‍ ബറി. ഞൊട്ടാഞൊടിയന്‍, ഞൊട്ടങ്ങ നിരവധി പേരുകളില്‍ ഗോള്‍ഡന്‍ ബറി അറിയപ്പെടുന്നു. പുല്‍ച്ചെടിയായി മാത്രം കാണുന്ന ഗോള്‍ഡന്‍ ബറി അത്ര നിസാരക്കാരനല്ല. ഗോള്‍ഡന്‍ ബറി കഴിച്ചാലുള്ള ഗുണങ്ങള്‍ നിരവധിയാണ്. ആപ്പിള്‍,മാങ്ങ, മുന്തിരി എന്നിവയെക്കാള്‍ ഗുണം നല്‍കുന്ന ഫലമാണ് ഗോള്‍ഡന്‍ ബറി. നേത്ര സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഗോള്‍ഡന്‍ ബറി. ദക്ഷിണാഫ്രിക്ക, അമേരിക്ക, ഇന്ത്യ, ചൈന എന്നിവിടങ്ങളിലാണ് പൊതുവായി ഗോള്‍ഡന്‍ ബറി കാണാറുള്ളത്. വൈറ്റമിന്‍ സിയും എയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പോളിഫിനോള്‍, കാറോടിനോയിഡ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഉപയോഗിക്കാറുണ്ട്. കാത്സ്യം, ഫോസ്ഫറസ് എന്നിവയും ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പും കലോറിയും തീരെക്കുറവായ ഈ പഴം പ്രമേഹ രോഗികള്‍ക്കും ഏറ്റവും നല്ലതാണ്. പ്രമേഹരോഗികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് ഗോള്‍ഡന്‍ ബറി. ഗോള്‍ഡന്‍ ബറിയില്‍ ഫൈബറുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും. ഗോള്‍ഡന്‍ ബറിയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന് കൂടുതല്‍ ഗുണം ചെയ്യും. ഈ രാസവസ്തുക്കള്‍ ഫൈബറില്‍ ലയിക്കുന്നതോടെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഗോള്‍ഡന്‍ ബറി. കാത്സ്യവും ഫോസ്ഫറസും ഉള്ളതിനാല്‍ എല്ലുകളെ ബലപ്പെടുത്തുന്നു. അത് സന്ധിവാതത്തില്‍ നിന്നും സംരക്ഷിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. കൊഴുപ്പും കലോറിയും കുറവായതുകൊണ്ട് തന്നെ ഗോള്‍ഡന്‍ ബറി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

Top