CMDRF

ഇഞ്ച

ഇഞ്ച
ഇഞ്ച

ഞ്ച ഒരു ഔഷധസസ്യയിനമാണ്. വടക്കന്‍കേരളത്തില്‍ ഇത് ചെടങ്ങ എന്നും അറിയപ്പെടുന്നു. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും വെളുത്ത ഇഞ്ച അല്ലെങ്കില്‍ പാലിഞ്ച എന്നറിയപ്പെടുന്ന ഈ ചെടി കാണാറുണ്ട്. വളരെ വലിപ്പം വയ്ക്കുന്ന ഈ വള്ളിച്ചെടി മരങ്ങളുടെ തലപ്പത്തോളം വളരുന്നവയാണ്. വര്ഷങ്ങളോളം നില്‍ക്കുന്ന ഇഞ്ച വരണ്ട ഇലപൊഴിയുന്ന മധ്യരേഖാവനങ്ങളിലും വനങ്ങളുടെ ഓരങ്ങളിലും സമതലങ്ങളിലും എല്ലാം കാണാറുണ്ട്.

കേരളത്തിലെ വനപ്രദേശങ്ങളില്‍ ധാരാമായി കണ്ടുവരുന്ന ഇഞ്ച മരത്തിലൂടെ കെട്ടിപ്പിണഞ്ഞ് മുകളിലേക്ക് വളരുന്നു. മരത്തിന്റെ ശിഖരങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് ആ മരത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുന്നവയാണെങ്കിലും ഇഞ്ചയുടെ ഔഷധമൂല്യം വിലപ്പെട്ടതുതന്നെയാണ്. പേഴിഞ്ച, കോലിഞ്ച എന്നീ രണ്ടു തരത്തിലുള്ള ഇഞ്ചകളാണ് കേരളത്തില്‍ കണ്ടുവരുന്നത്. നവജാത ശിശുക്കളെ കുളിപ്പിക്കുന്നതിനായി പ്രധാനമായും ഇവ ഉപയോഗിച്ചുവരുന്നു. കോലിഞ്ച മരത്തിന്റ കമ്പുവെട്ടി തല്ലി പതം വരുത്തി ഉണക്കിയെടുക്കുന്നു. പേഴിഞ്ച പരന്ന വായ്തലയുള്ള പച്ചിരുമ്പു ഉപേയാഗിച്ച് തല്ലിയെടുത്ത് ഉണക്കി ഉപയോഗിക്കുന്നു.

Top