ചെറുനാരങ്ങയുടെയും തേനിന്റെയും ഗുണങ്ങള്‍

ചെറുനാരങ്ങയുടെയും തേനിന്റെയും ഗുണങ്ങള്‍
ചെറുനാരങ്ങയുടെയും തേനിന്റെയും ഗുണങ്ങള്‍

മ്മുടെ ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രം കടമയാണ്. എന്നാല്‍ ചിലപ്പോള്‍ നമ്മുടെ ഡയറ്റ് അടക്കം താളം തെറ്റും. അപ്പോള്‍ നമ്മളെ തേടി ചില വില്ലന്‍മാര്‍ എത്തും. ആദ്യത്തെത് അമിത ഭാരമായിരിക്കും. പൊണ്ണത്തടിയും കുടവയറും കൂടി വരുന്നതോടെ നമ്മുടെ ശരീരം തന്നെ കാണാന്‍ ഒരു രസമില്ലാതാവും.തീര്‍ച്ചയായും ഇവയെ മറികടക്കാന്‍ ഡയറ്റ് ശരീരത്തിന് ആവശ്യമാണ്. പ്രോട്ടീനും ഫൈബറുമെല്ലാം അടങ്ങിയ ഭക്ഷണമാണ് നമ്മള്‍ കഴിക്കേണ്ടത്. അത്തരമൊരു ഡയറ്റാണ് നമ്മള്‍ പിന്തുടരുന്നതെങ്കില്‍ അതിവേഗം ശരീരം മെലിയും. മാറ്റങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ കാണാനും സാധിക്കും. ചില ഹെല്‍ത്തി ഡ്രിങ്കുകള്‍ക്ക് നമ്മുടെ ശരീരത്തെ വേഗം സ്ലിമ്മാക്കി എടുക്കാന്‍ സാധിക്കും. വേഗത്തില്‍ കലോറികള്‍ കുറയ്ക്കാനും ഇത് വഴിയൊരുക്കും.

തേനും ചെറുനാരങ്ങയും ചേര്‍ത്ത വെള്ളമാണ് നിങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതൊരു അത്ഭുതകരമായ പാനീയമാണ്. നമുക്ക് ഉണ്ടാക്കാനും എളുപ്പമാണ്. ഒരുടേബിള്‍ സ്പൂണ്‍ തേന്‍ എടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കുക. തുടര്‍ന്ന് ഒരു ചെറുനാരങ്ങുടെ പകുതി കഷ്ണം എടുക്കുക. അത് പിഴിഞ്ഞ് ചേര്‍ക്കുക. നന്നായി ഇത് ഇളക്കണം. തുടര്‍ന്ന് എന്നും രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കണം. അതിവേഗത്തില്‍ ഭാരം കുറയുന്നത് നിങ്ങള്‍ക്ക് കാണാനാവും. ഇത് കഴിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റ് ചില ഹെല്‍ത്തി പാനീയങ്ങളുമുണ്ട്. ഗ്രീന്‍ ടീയാണ് മറ്റൊരു ഓപ്ഷന്‍. ഇവ വെറും വയറ്റില്‍ കഴിക്കുന്നത് ഹെല്‍ത്തിയായിട്ടുള്ള കാര്യമാണ്. ഗ്രീന്‍ ടീ നമ്മുടെ ഭാരം കുറയ്ക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഗ്രീന്‍ ടീയില്‍ കഫീനും കാറ്റെചിനുകളും അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തില്‍ അടങ്ങിയിട്ടുള്ള അനാവശ്യ കൊഴുപ്പിനെ നീക്കം ചെയ്യുന്ന ഫ്ളാവനോയിഡുകളാണ്. ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ദഹനം വേഗത്തില്‍ സാധ്യമാക്കും. അത് ഭാരം കുറയ്ക്കുന്നതിനും സഹായിക്കും.ഇവ രണ്ടും ഇഷ്ടമില്ലാത്തവര്‍ക്ക് ക്യാരറ്റ് ജ്യൂസ് കഴിക്കാം. ഇവ വെറും വയറ്റില്‍ കഴിക്കുന്നത് നമ്മുടെ കുടവയറിനെയും പൊണ്ണത്തടിയെയും അമിത ഭാരത്തെയുമെല്ലാം ഒരുമിച്ച് ഇല്ലാതാക്കും. കാരണം ക്യാരറ്റില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ കലോറികള്‍ വളരെ കുറവുമാണ് ക്യാരറ്റുകളില്‍. ഇതില്‍ ഒരിക്കലും മധുരം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ക്യാരറ്റ് ജ്യൂസ് മധുരമില്ലാതെ കഴിച്ചാല്‍ നമ്മുടെ ദഹനം വേഗത്തിലാവും. ഇത് ഭാരം കുറയ്ക്കുന്നതിനുമെല്ലാം നമ്മളെ സഹായിക്കും. ആപ്പിള്‍ സിഡര്‍ വിനഗറും അതുപോലെ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. മാറ്റങ്ങള്‍ അത്ഭുതപ്പെടുന്ന തരത്തിലായിരിക്കും.

Top