മുള്‍ട്ടാണി മിട്ടി ഗുണങ്ങള്‍

മുള്‍ട്ടാണി മിട്ടി ഗുണങ്ങള്‍
മുള്‍ട്ടാണി മിട്ടി ഗുണങ്ങള്‍

ര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രതിസന്ധികളും ഉണ്ട്. അതില്‍ വേനല്‍ക്കാല പ്രശ്നങ്ങളില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് വരണ്ട ചര്‍മ്മവും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളും. വിയര്‍പ്പ് മൂലം ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ എപ്രകാരം ഇല്ലാതാക്കാം എന്നുള്ളത് നമുക്ക് മുള്‍ട്ടാണി മിട്ടിയില്‍ പരീക്ഷിക്കാം. പണ്ട് മുതല്‍ തന്നെ പലരും ഉപയോഗിക്കുന്നതാണ്. എന്നാല്‍ എപ്രകാരം മുഖത്തിന് തിളക്കം നിലനിര്‍ത്തുന്നതിന് മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാം എന്ന് നോക്കാം. മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തെ ടോണ്‍ ചെയ്യാനും കറുത്ത വൃത്തങ്ങള്‍, മുഖക്കുരു പാടുകള്‍, മുഖക്കുരു എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് വേനല്‍ക്കാലത്തുണ്ടാവുന്ന പ്രധാന പ്രശ്നങ്ങള്‍ തന്നെയാണ്. ഇവയെ ഇല്ലാതാക്കുന്നതിന് വേണ്ടി മുള്‍ട്ടാണി മിട്ടി എപ്രകാരം ഉപയോഗിക്കാ എന്ന് നമുക്ക് നോക്കാം. പ്രത്യേക ഫേസ്പാക്കുകള്‍ ഇവയാണ്. മുള്‍ട്ടാണി മിട്ടിയും കാപ്പിയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടിയും മുകളില്‍ പറഞ്ഞ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഒരു സ്പൂണ്‍ കാപ്പിപ്പൊടി എടുത്ത് ഗ്രീന്‍ ടീ, പാല്‍, മുള്‍ട്ടാണി മിട്ടി എന്നിവയെല്ലാം കൂടി മിക്സ് ചെയ്ത് ഫേസ്മാസ്‌ക് തയ്യാറാക്കാവുന്നതാണ്. ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിച്ച് ഉണങ്ങിയതിന് ശേഷം കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കവും പ്രായത്തിന്റെ പാടുകളും ഇല്ലതാക്കി നിത്യയൗവ്വനം നല്‍കുന്നു. മുള്‍ട്ടാണി മിട്ടിയും വേപ്പും മുള്‍ട്ടാണി മിട്ടിയില്‍ ആര്യവേപ്പ് ചേരുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു.

മുള്‍ട്ടാണി മിട്ടിയില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്സ് ചെയ്ത് ഇതിലേക്ക് ആര്യവേപ്പിന്റെ ഇല അരച്ച് ചേര്‍ത്ത് അത് തേനുമായി മിക്സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് വഴി ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. മുള്‍ട്ടാണി മിട്ടിയും മഞ്ഞളും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മഞ്ഞള്‍ പലപ്പോഴും അത്ഭുതങ്ങള്‍ കാണിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാക്കന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. രണ്ട് ടീസ്പൂണ്‍ ചന്ദനപ്പൊടി, മഞ്ഞള്‍പ്പൊടി, മുള്‍ട്ടാണി മിട്ടി എന്നിവ മിക്സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. നല്ലതുപോലെ കഴുകിയ ചര്‍മ്മത്തില്‍ വേണം തേച്ച് പിടിപ്പിക്കുന്നതിന്. ചര്‍മ്മത്തിന് ഈര്‍പ്പവും സൗന്ദര്യവും നല്‍കുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. മുള്‍ട്ടാണി മിട്ടിയും നെല്ലിക്കപൊടിയും ചര്‍മ്മത്തില്‍ മുള്‍ട്ടാണി മിട്ടിയും നെല്ലിക്കപ്പൊടിയും നല്‍കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. അതിന് വേണ്ടി ഒരു ടേബിള്‍ സ്പൂണ്‍ നെല്ലിക്ക പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി ഇതിലേക്ക് റോസ് വാട്ടറും ചേര്‍ത്ത് നല്ലതുപോലെ പേസ്റ്റ് പരുവമാക്കി മുഖത്ത് തേച്ച് പിടിപ്പിക്കണം. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്. മുള്‍ട്ടാണി മിട്ടിയും തേങ്ങാ വെള്ളവും ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളും പാടുകള്‍, ടാന്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് മുള്‍ട്ടാണി മിട്ടിയും തേങ്ങാവെള്ളവും. ഇവ രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് വഴി ചര്‍മ്മം മാറി മറിയുന്നു. ഇത് മുഖത്തും സൂര്യപ്രകാശം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Top