കൂണിന്റ ഗുണങ്ങള്‍

കൂണിന്റ ഗുണങ്ങള്‍
കൂണിന്റ ഗുണങ്ങള്‍

മ്മുടെ ശരീരത്തിന് എപ്പോഴും ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണമാണ് വേണ്ടത്. അവ ശരീരത്തെ പ്രശ്നങ്ങളില്ലാതെ സംരക്ഷിക്കും. ഏറ്റവും നല്ല ഭക്ഷണം ഹോംലി ഫുഡ് തന്നെയാണ്. പച്ചക്കറികളാണ് ഏറ്റവും നല്ലത്. നമ്മുടെ ശരീരത്തിലേക്ക് ആവശ്യത്തിനുള്ള പച്ചക്കറികള്‍ എത്തിക്കാന്‍ നമ്മള്‍ തന്നെ ശ്രമിക്കണം. പോഷകങ്ങളും വിറ്റാമിനുകളും നിറഞ്ഞതാണ് പച്ചക്കറികള്‍. അതില്‍ നമ്മുടെ ഡയറ്റിന് അനുയോജ്യമായ, ചില കാര്യങ്ങളുണ്ട് അവ ഏതൊക്കെയാണെന്ന് നോക്കാം.നമ്മുടെ ഡയറ്റിലേക്ക് ആദ്യം തന്നെ കൂണുകള്‍ ഉള്‍പ്പെടുത്താം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകണം എന്നില്ല. എന്നാല്‍ മുറ്റത്ത് മുളച്ച് കിടക്കുന്ന കൂണുകളുമായി ഇതിനെ താരതമ്യം ചെയ്യരുത്. ഇത് വളരെ ടേസ്റ്റിയും ഹെല്‍ത്തിയുമാണ്. നോണ്‍ വെജ് കഴിക്കുന്നവര്‍ക്കും വെജ് കഴിക്കുന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന പച്ചക്കറിയാണിത്. പോഷകങ്ങളുടെ വലിയൊരു കലവറയാണിത്. നമ്മുടെ ഭാരത്തെ വേഗത്തില്‍ കുറയ്ക്കാന്‍ കൂണുകള്‍ക്ക് സാധിക്കും. അതുപോലെ വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്ത് കുടവയറിനെയും ഇവ ഇല്ലാതാക്കും.

നിത്യേന ഇവ പല രൂപത്തില്‍ കഴിക്കാവുന്നതാണ്. ആദ്യം നമ്മുടെ ബ്രേക്ക്ഫാസ്റ്റിനൊപ്പം കറിയായി ഇവ ഉള്‍പ്പെടുത്താം. മികച്ച പോഷകങ്ങള്‍ രാവിലെ തന്നെ ശരീരത്തിലെത്താന്‍ ഇവ സഹായിക്കും. അതുപോലെ ഉച്ചയ്ക്ക് ഇവ സലാഡിന്റെ രൂപത്തില്‍ കഴിക്കാവുന്നതാണ്. രാത്രിയിലെ അത്താഴത്തില്‍ ചിക്കനും മറ്റ് പച്ചക്കറികളും അടങ്ങിയ സലാഡിലും കൂണുകള്‍ ഉള്‍പ്പെടുത്താം.നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ഇവയ്ക്ക് സഹായിക്കും. അങ്ങനെയാണ് നമ്മുടെ കുടവയര്‍ കുറയുന്നത്. പ്രോട്ടീനുകളാല്‍ സമ്പന്നമാണ് ഇവ. നമ്മുടെ മെറ്റാബോളിസം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. എളുപ്പത്തില്‍ പൊണ്ണത്തടിയും കുറയും. കോളിഫ്ളവര്‍ അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാരണം ഇവയില്‍ ഹൈ ക്വാളിറ്റി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ബ്രോക്കോളിയും അതുപോലെ തന്നെ കഴിക്കാവുന്നതാണ്. ധാതുക്കളും വിറ്റാമിനുകളും ബ്രോക്കോളിയിലും ധാരാളമുണ്ട്. ഇവയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോ കെമിക്കല്‍സ് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ നീക്കം ചെയ്യും. കോളിഫ്ളവറിനും ഈ ഗുണമുണ്ട്. ഇവയില്‍ ഫൈറ്റോന്യൂട്രിയന്റ് സള്‍ഫോറാഫയിനും,ഫോലേറ്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും.

Top