ജാതിക്കയുടെ ഗുണങ്ങള്‍

ജാതിക്കയുടെ ഗുണങ്ങള്‍
ജാതിക്കയുടെ ഗുണങ്ങള്‍

സുഗന്ധവ്യഞ്ജനമായ ജാതിക്കയുടെ സ്വദേശം ഇന്തൊനീഷ്യയാണ്. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്. രുചിയും ഗന്ധവും കൂട്ടാന്‍ കറികളില്‍ ചേര്‍ക്കുന്ന ജാതിക്കയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഉണ്ട്. ജാതിക്കക്കുരുവില്‍ നിന്നും ജാതിപത്രിയില്‍ നിന്നും ജാതിക്ക തൈലം ലഭിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ജാതിക്കാതൈലം വേദനസംഹാരിയാണ് കാന്‍സര്‍ തടയാനും ഈ തൈലം സഹായിക്കും. കോളന്‍ കാന്‍സര്‍ തടയാന്‍ ജാതിക്കയ്ക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ജാതിക്ക ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്കു കഴിയും, പ്രമേഹമുള്ളവരില്‍ ഉണ്ടാകുന്ന കടുത്ത വേദന കുറയ്ക്കാന്‍ ജാതിക്കാതൈലത്തിനു കഴിയും

. സന്ധിവാതം ഉള്ളവരില്‍ സന്ധികള്‍ക്കുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കുവാന്‍ ജാതിക്കയ്ക്കു കഴിയും. ഒരു ഗ്ലാസ് ചൂടുപാലില്‍ ഒരു നുള്ള് ജാതിക്കാ പൊടി ചേര്‍ത്ത്, ഉറങ്ങാന്‍ കിടക്കും മുന്‍പു കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. സ്‌ട്രെസ് കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ജാതിക്ക സഹായിക്കും. നാരുകള്‍ അടങ്ങിയതിനാല്‍ ജാതിക്ക ദഹനപ്രശ്ങ്ങള്‍ക്കു പരിഹാരമേകും. പേശിവേദനയും സന്ധിവേദനയും കുറയ്ക്കാന്‍ സഹായിക്കും. ജാതിക്കയിലടങ്ങിയ ഓയില്‍ ആയ യുജെനോള്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതാണ്. ഇത് വീക്കം മൂലമുണ്ടാകുന്ന വേദന കുറയ്ക്കുന്നു.100 ജാതിക്കയില്‍ 29 ഗ്രാം മാംഗനീസ് ഉണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ജാതിക്ക വായയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വായിലെ അണുബാധയ്ക്കു കാരണമാകുന്ന സ്‌ട്രെപ്പ്‌റ്റോ കോക്കസ് പോലുള്ള രോഗാണുക്കളോട് പൊരുതി ദന്തപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമേകാന്‍ ജാതിക്കയ്ക്കു കഴിയും.


തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു ബ്രെയ്ന്‍ ടോണിക് ആണ് ജാതിക്ക, വിഷാദലക്ഷണങ്ങളെ അകറ്റാന്‍ ജാതിക്ക സഹായിക്കുന്നു. സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനം കൂട്ടുക വഴിയാണിത്. ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള ജാതിക്ക മുഖക്കുരു അകറ്റാനും സഹായിക്കുന്നു. ജാതിക്ക പൊടിച്ച് പാലില്‍ ചാലിച്ച് മുഖത്തു പുരട്ടുക. ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകിയ ശേഷം വേണം ഇത് പുരട്ടാന്‍. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. അന്നജം, മാംസ്യം, കൊഴുപ്പ്, ഭക്ഷ്യനാരുകള്‍ ഇവയും വൈറ്റമിന്‍ എ. സി, റൈബോഫ്‌ലേവിന്‍, പിരിഡോക്‌സിന്‍, ഫോളേറ്റ്, തയാമിന്‍ എന്നിവയും സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, കോപ്പര്‍, അയണ്‍, മഗ്‌നിഷ്യം, മാംഗനീസ്, സിങ്ക് എന്നീ ധാതുക്കളും ഫൈറ്റോന്യൂട്രിയന്റുകളും അടങ്ങിയ ജാതിക്ക ചെറിയ അളവില്‍ പതിവായി ഉപയോഗിക്കാം. ജാതിക്ക കൂടിയ അളവില്‍ ഉപയോഗിക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം; പ്രത്യേകിച്ചും ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും

Top