ഒലീവ് ഓയിലിന്റെ ഗുണങ്ങള്‍

ഒലീവ് ഓയിലിന്റെ ഗുണങ്ങള്‍
ഒലീവ് ഓയിലിന്റെ ഗുണങ്ങള്‍

രോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് ഒലീവ് ഓയില്‍ ഇതില്‍ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും വ്യത്യസ്തമായ ഗുണങ്ങളാണ് നല്‍കുന്നത്. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് പലപ്പോഴും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നത്. ഭക്ഷണശൈലിയും ജീവിതശൈലിയും ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങളെ ഒഴിവാക്കാം. ധാരാളം ഒലിക് ആസിഡും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നതിനാല്‍ ഒലിവ് ഓയില്‍ ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നു ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ ഒഴിവാക്കി ഹൃദയത്തെ ആരോഗ്യത്തോടെ വയ്ക്കാന്‍ സഹായിക്കും. ആരോഗ്യകരമായ എണ്ണകളുടെ കാര്യമെടുത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കും ഒലീവ് ഓയില്‍. ഇത് ദിവസവും ഒരു ടീസ്പൂണ്‍ വീതമെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും എന്നതാണ് വാസ്തവം. ഇതു കൊണ്ടു തന്നെ ഈ എണ്ണ ഒഴിവാക്കുകയല്ല, ദിവസവും അല്‍പം കഴിയ്ക്കുകയാണ് വേണ്ടത്. പാചകത്തിനും ഉപയോഗിയ്ക്കാവുന്നതില്‍ ഏറ്റവും മികച്ച ഒന്നാണിത്. പാചകത്തിന് ഉപയോഗിയ്ക്കുന്നതിന്റെ രുചി പിടിയ്ക്കുന്നില്ലെങ്കില്‍ ദിവസവും 1 ടീസ്പൂണ്‍ വീതം കഴിയ്ക്കുകയെങ്കിലും ചെയ്യാം. വെറുംവയറ്റില്‍ ഇതൊരു സ്പൂണ്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ദൈനംദിന ജീവിതത്തില്‍, സാലഡ് ഡ്രെസ്സിംഗുകള്‍ അല്ലെങ്കില്‍ ടേബിള്‍ സ്‌പ്രെഡുകള്‍ പാചകം ചെയ്യുന്നതിനും തയ്യാറാക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കുന്നതിനാല്‍ ഒലീവ് ഓയില്‍ ഔഷധ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ഒലീവ് ഓയില്‍ ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്. ഒലീവ് ഓയില്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച തടയാനും ശരീരത്തിന്റെ പ്രായമാകല്‍ പാരാമീറ്ററുകള്‍ മറയ്ക്കാനും സഹായിക്കും. ബേബി ബോഡി മസാജിന് ഏറ്റവും പ്രചാരമുള്ളത് വെളിച്ചെണ്ണ മിശ്രിതത്തിനൊപ്പം ഒലീവ് ഓയിലും ആണ്. ഒലിവ് ഓയിലില്‍ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ എ, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഒലിവ് ഓയില്‍ വിവിധ ധാതുക്കളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്, ഇത് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Top