CMDRF

ചന്ദനത്തിന്റെ ഗുണങ്ങള്‍

ചന്ദനത്തിന്റെ ഗുണങ്ങള്‍
ചന്ദനത്തിന്റെ ഗുണങ്ങള്‍

ല്ല സുഗന്ധമുള്ള ചന്ദന പൊടി ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇതിന് ശക്തമായ ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍, ആന്റിസെപ്റ്റിക് സവിശേഷതകളും, മുറിവ് ഉണക്കുന്ന ഗുണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ചന്ദനത്തില്‍ അടങ്ങിയ ആല്‍ഫ സാന്റലോള്‍ എന്ന സജീവ സംയുക്തം ബാക്ടീരിയ, യീസ്റ്റ് എന്നിവയുടെ വളര്‍ച്ചയെ തടയുന്നതിന് ഗുണം ചെയ്യും. ചന്ദനത്തിന്റെ സത്തില്‍ പാടുകള്‍, ചുളിവുകള്‍, വീക്കം, എക്‌സിമ അഥവാ കരപ്പന്‍, മുഖക്കുരു തുടങ്ങി നിരവധി ത്വക്ക് രോഗങ്ങളെ ചികിത്സിക്കുകയും ചര്‍മ്മത്തിന്റെ നിറവും ഭംഗിയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചന്ദന തൈലം ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ഘടനയെ തുല്യമാക്കുന്നതിനും പാടുകളും പിഗ്മെന്റേഷനും കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ആന്റിഓക്സിഡന്റുകളുടെ കലവറ തന്നെയായ ചന്ദനം ചര്‍മ്മകോശങ്ങളുടെ പ്രതിരോധശേഷിയും ഘടനയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മ വരള്‍ച്ചയും അസ്വസ്ഥതകളും കുറയ്ക്കുകയും ചര്‍മ്മത്തിലെ ഈര്‍പ്പം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു മുഖക്കുരു, സോറിയാസിസ്, എക്‌സിമ, സാധാരണ അരിമ്പാറ, മറ്റ് ചര്‍മ്മ അണുബാധകള്‍ എന്നിവ സുഖപ്പെടുത്തുന്നതിന് ചന്ദന എണ്ണയുടെ ശക്തമായ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അവിശ്വസനീയമാംവിധം നന്നായി പ്രവര്‍ത്തിക്കുന്നു. ചന്ദനത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ് സവിശേഷതകള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ തടയുകയും ചര്‍മ്മത്തിലെ ചുളിവുകള്‍ നേര്‍ത്ത വരകള്‍ എന്നിവ നീക്കം ചെയ്യുകയും ചെയ്യുന്നു.ചന്ദനത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഇന്‍ഫ്‌ലമേറ്ററി സവിശേഷതകള്‍ മുഖക്കുരു, പ്രാണികളുടെ കടിയേറ്റത് മൂലമുണ്ടാവുന്ന ചര്‍മ്മ പ്രശ്‌നം, മുറിവുകള്‍ തുടങ്ങിയവ സുഖപ്പെടുത്താന്‍ ഗുണം ചെയ്യുന്നു.വേനല്‍ക്കാലത്ത് അസഹനീയമായ ചൂട് മൂലം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന തിണര്‍പ്പുകള്‍, അസ്വസ്ഥതകള്‍ തുടങ്ങിയവ ചന്ദനത്തില്‍ അടങ്ങിയിട്ടുള്ള തണുപ്പ് പകരുന്ന സവിശേഷതകളുടെ സഹായത്താല്‍ മറികടക്കുവാന്‍ സാധിക്കും.

Top