റവ എന്നത് നമ്മള്‍ നിത്യോപയോഗ സാധനമായിട്ടാണ് കാണുന്നത്. എന്നാല്‍ നിരവധി പേരാണ് റവയെ കൊള്ളില്ല എന്ന് പറഞ്ഞ് മാറ്റിനിര്‍ത്താറുള്ളത്. പക്ഷേ അത് റവയുടെ ഗുണങ്ങള്‍ അറിയാത്തത് കൊണ്ടാണ്. ചില തെറ്റിദ്ധാരണകള്‍ ഇവയ്ക്കുണ്ട്. റവ ധാരാളം ഗുണങ്ങള്‍ ഉള്ളതാണ്. അത് കഴിക്കേണ്ട വിധത്തില്‍ കഴിച്ചാല്‍ ഹെല്‍ത്തിയായ ആഹാരമാണ്. ഒരുപാട് വെറൈറ്റിയായിട്ടുള്ള ഡിഷുകള്‍ നമുക്ക് ഉണ്ടാക്കാന്‍ റവ കൊണ്ട് സാധിക്കും. അത് നമ്മുടെ ഭാരം കുറയ്ക്കാനും വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ നീക്കം ചെയ്ത് നമ്മുടെ കുടവയറിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ വരെ റവ കൊണ്ടുള്ള ഭക്ഷണങ്ങള്‍ക്ക് സാധിക്കും. റവ കൊണ്ട് എന്ത് ഡിഷ് ഉണ്ടാക്കും എന്ന് ചോദിക്കുമ്പോള്‍ തന്നെ നമ്മുടെ ഓര്‍മ്മയില്‍ വരിക ഉപ്പുമാവാണ്. ഇത് വളരെ ഹെല്‍ത്തിയായിട്ടുള്ള ഡിഷാണ്. ആദ്യം റവയെടുത്ത ശേഷം അത് വെള്ളത്തിലേക്ക് ഇടുക. തുടര്‍ന്ന് പച്ചക്കറികളും അതിലേക്ക് ഇടുക. വലിയ ഉള്ളി, ക്യാരറ്റുകള്‍, പച്ചപ്പട്ടാണി, ക്യാപ്സിക്കം, ഇതിനൊപ്പം കടുക്, കറിവേപ്പില, മഞ്ഞള്‍, ഉപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ത്ത് ഇതൊരു കിടിലന്‍ ഡിഷായി പാകം ചെയ്യാം.
ഇവ നമ്മുടെ പ്രഭാതഭക്ഷണമായിട്ടാണ് കഴിക്കുക. അതുപോലെ ലഘുഭക്ഷണമായി ചെറിയ ഇടവേളകളിലും കഴിക്കാവുന്നതാണ്. റവയ്ക്കൊപ്പം ധാരാളം പച്ചക്കറികളും വരുന്നതോടെ പോഷകങ്ങളും അതുപോലെ ശരീരത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം അടങ്ങിയതായി ഉപ്പുമാവ് മാറും. അതുപോലെ റവ കൊണ്ട് പാന്‍കേക്കുകളും ഇഡ്ഡലിയും കഴിക്കാം. രണ്ടും ആരോഗ്യകരമായ ഡയറ്റില്‍ ഉണ്ടാവേണ്ടതാണ്. റവ തൈരില്‍ മുക്കി എടുത്ത് അതിലേക്ക് കഷ്ണങ്ങളായി മുറിച്ച് വെച്ച പച്ചക്കറികള്‍ ചേര്‍ക്കുക. ക്യാരറ്റുകള്‍ ചീര എന്നിവയെല്ലാം ഉള്‍പ്പെടുത്തണം. ഇതിനൊപ്പം ജീരകവും മുളകുപൊടിയും ചേര്‍ക്കുക. നോണ്‍ സ്റ്റിക് പാന്‍ ഉപയോഗിച്ച് ചെറിയ പാന്‍കേക്കുകള്‍ നിങ്ങള്‍ക്ക് ഉണ്ടാക്കാവുന്നതാണ്. ഇവ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ പാകം ചെയ്യുക. അതിലൂടെ ധാരാളം പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കും. അതുപോലെ കലോറി കുറഞ്ഞ പ്രഭാത ഭക്ഷണമായും ഇത് മാറും.